മലയാളികളുടെ പ്രിയ താരം ഭാവനയ്ക്ക് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വിവാഹ ആശംസകൾ. ”ഭാവന, ഞാന്‍ പ്രിയങ്ക…നിനക്ക് എന്റെ വിവാഹ ആശംസകള്‍. നിന്റെ ജീവിതത്തിലെ പുതിയ യാത്രയ്ക്കുള്ള ആദ്യ ചവിട്ടുപടിയാണ് ഇത്. അഭിനന്ദനങ്ങള്‍…നീ അങ്ങേയറ്റം കരുത്തും ധൈര്യവുമുള്ള സ്ത്രീയാണ്. ഞാന്‍ നിന്നെ ഒരുപാട് ബഹുമാനിക്കുന്നു”. പ്രിയങ്ക പറഞ്ഞു.
തൃശൂര്‍ കോവിലകത്തുംപാടത്തെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10.30 നും 11.30നും മദ്ധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ കന്നട സിനിമാ നിര്‍മ്മാതാവും ബിസിനസുകാരനുമായ നവീന്‍ ഭാവനയെ മിന്നുകെട്ടും. വിവാഹച്ചടങ്ങിലേക്ക് അടുത്ത ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണം. സിനിമാരാഷ്ട്രീയ സാമൂഹിക മേഖലകളിലുള്ളവര്‍ക്ക് വൈകിട്ട് പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌നേഹ വിരുന്നൊരുക്കും.
Post Your Comments