ബോളിവുഡിലെ വിവാദചിത്രം പത്മാവതിയ്ക്ക് നേരെ വീണ്ടും കാർണി സേനയുടെ ആരോപണം.സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് റിലീസ് ചെയ്യുന്ന 25 ന് കർണി സേന ഭാരത് ബന്ദിന് ആഹ്വാനം നൽകി. ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ കത്തിക്കുമെന്നും കർണി സേന ഭീഷണിപ്പെടുത്തി. ചിത്രത്തിന്റെ സംവിധായകൻ ബൻസാലിക്കും നായിക ദീപിക പദുക്കോണിനും വധ ഭീഷണി പുറപ്പെടുവിക്കുകയും ചെയ്തു. ബന്ദ് ശക്തമാണെന്ന് ഉറപ്പിക്കാൻ മുംബൈയിൽ തന്നെയുണ്ടാവുമെന്ന് രജ്പുത് കർണി സേനയുടെ നേതാവ് ലോകേന്ദ്ര സിംഗ് കൽവി പറഞ്ഞു.
ചിത്രം പ്രദർശിപ്പിച്ചാൽ ജൗഹർ അനുഷ്ഠിക്കുമെന്നും കർണി സേന ഭീഷണി ഉയർത്തിയിട്ടുണ്ട്. മധ്യകാല ഇന്ത്യയിലെ രജപുത്ര സ്ത്രീകൾ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യയാണ് ജൗഹർ. യുദ്ധത്തിൽ തോൽവി ഉറപ്പാവുന്ന ഘട്ടത്തിൽ സ്ത്രീകൾ വലിയ ചിതകൂട്ടി കൂട്ടമായി ജീവനൊടുക്കുകയും പുരുഷന്മാർ ഒന്നടങ്കം യുദ്ധഭൂമിയിൽ മരണം വരിക്കുകയും ചെയ്യുന്നതാണ് ജൗഹർ.
Post Your Comments