ബോളിവുഡ് താരം നടി വിദ്യാബാലന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് പിന്നാലെ സൈബര്‍ ആക്രമണം. മാറിടം കാണുന്ന രീതിയിലുള്ള വിദ്യയുടെ ഫോട്ടോയ്ക്കെതിരെയാണ് സൈബര്‍ ആങ്ങളമാര് രംഗത്തെത്തിയത്. ദാബൂ രത്നാനിയുടെ 2018 ലെ കലണ്ടറിനായി എടുത്ത ഫോട്ടോയായിരുന്നു വിദ്യ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.
നേരത്തെ തന്റെ ദേഹത്തേക്ക് തുറിച്ച നോക്കിയ ആര്‍മി ജവാനെ കുറിച്ച് വിദ്യ പറഞ്ഞകാര്യങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടായിരുന്നു ചിലരുടെ കമന്റുകള്‍.സിനിമയിലെ തുടക്കകാലത്ത് മുംബൈയിലെ വി.ടി സ്റ്റേഷനില്‍വെച്ച് ഒരു ആര്‍മി ജവാന് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും വിദ്യ ഒരഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
തന്റെ മാറിടത്തിലേക്ക് അയാള്‍ തുറിച്ചുനോക്കിയെന്നും ആ അനുഭവം തന്നെ അസ്വസ്ഥയാക്കിയിരുന്നെന്നും വിദ്യ പറഞ്ഞിരുന്നു. ഈ രാജ്യത്തെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും ഇത്തരം പെരുമാറ്റം ഉണ്ടാകരുതെന്ന് താന്‍ അന്ന് താക്കീത് ചെയ്തിരുന്നതായും വിദ്യ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു വിദ്യയുടെ പുതിയ ഫോട്ടോയ്ക്കെതിരെയുള്ള ചിലരുടെ പരിഹാസം. ഇത്തരത്തിലുള്ള ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും അത് ഷെയര്‍ ചെയ്ത് ജനങ്ങളെ കാണിക്കുകയും ചെയ്യുന്ന നിങ്ങളാണോ ആര്‍മി ജവാന് തുറിച്ചുനോക്കി എന്ന് പരാതിപ്പെടുന്നത് എന്നായിരുന്നു ചിലരുടെ ചോദ്യം. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് അത് നോക്കരുത് എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്നും ഇന്‍സ്റ്റഗ്രാമില്‍ ചിലര്‍ ചോദിക്കുകയായിരുന്നു.
Post Your Comments