തമിഴ് ടെലിവിഷന്‍ ചാനലിലെ പ്രോഗ്രാമില്‍ സൂര്യയെ പരിഹസിച്ച അവതാരകമാര്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്, അമിതാബ് ബച്ചനൊപ്പം നില്‍ക്കണമെങ്കിലും അനുഷ്കയ്ക്കൊപ്പം അഭിനയിക്കണമെങ്കിലും സൂര്യക്ക് ‘ഹീല്‍സ്’ വേണ്ടി വരുമെന്നായിരുന്നു ചാനല്‍ അവതാരകമാരുടെ പരിഹാസം. ഇതുമായി ബന്ധപ്പെട്ടാണ് ആരാധകര്‍ പ്രകോപിതരായാത്. ഇപ്പോള്‍ സൂര്യ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ടു രംഗത്തെത്തിയിരിക്കുകയാണ്. സൂര്യ മറുപടി നല്‍കുന്നത് തന്റെ ആരാധകരോടാണ്
“തരംതാണ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി നമ്മള് സ്വയം താഴ്ന്നു പോകരുതെന്നായിരുന്നു ആരാധകരോടുള്ള സൂര്യയുടെ ഉപദേശം. നിങ്ങളുടെ വിലപ്പെട്ട സമയം മറ്റു നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കൂവെന്നും സൂര്യ ആവശ്യപ്പെടുന്നു.”
Post Your Comments