ഒപ്പം നിന്ന് സെൽഫി എടുത്ത ആരാധകന്റെ മരണവാർത്ത അറിഞ്ഞ ചലച്ചിത്ര താരം ടോവിനോ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കണ്ണൂരില്‍ എബിവിപി പ്രവര്ത്തകന് ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ് ടോവിനോ കുറിച്ചത് . ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ താനുമായി പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാത്ത യുവാവിന്റെ മരണവാര്‍ത്ത ഉറക്കം കെടുത്തുന്നു എന്നാണ് ടൊവിനോ പറയുന്നത്.
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യനെ എങ്ങനെയാണ് കൊല്ലാന്‍ കഴിയുക എന്നും ടൊവിനോ ചോദിക്കുന്നുണ്ട്. മായാനദിയുടെ ക്ലൈമാക്സ് ഷൂട്ടിങ്ങ് നടക്കുന്നതിനിടെ ശ്യാമിന്റെ കൂടെ എടുത്ത ഒരു ചിത്രവും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്. ശ്യാമിന്റെ മരണവാര്‍ത്ത ദുഖിപ്പിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്യുന്നതായും പോസ്റ്റില്‍ ടൊവിനോ പറയുന്നു.</p
>
Post Your Comments