BollywoodCinemaGeneralNEWS

ആദ്യ ആര്‍ത്തവം വൈകിയിരുന്നു; ഭയപ്പാടുണ്ടാക്കിയ ആ ഓര്‍മ്മകളെക്കുറിച്ച് സോനം കപൂര്‍

ആര്‍ത്തവ രഹസ്യങ്ങളെക്കുറിച്ച് പല ബോളിവുഡ് നടിമാരും തുറന്നു പറയാന്‍ ശ്രമിക്കാറുണ്ട്. സ്ത്രീകളുടെ ആര്‍ത്തവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ആര്‍ ബല്‍കി ദ പാഡ്മാന്‍’ എന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്ന വേളയില്‍ ബോളിവുഡ് തരാം സോനം കപൂര്‍ തനിക്ക് ആദ്യമുണ്ടായ ആര്‍ത്തവ അനുഭവത്തെക്കുറിച്ച് വിവരിക്കുകയാണ്.

എന്റെ പതിനഞ്ചാം വയസ്സിലാണ് എനിക്ക് ആദ്യ ആര്‍ത്തവം ഉണ്ടാകുന്നത്. എനിക്ക് മുന്‍പേ എന്റെ സുഹൃത്തുക്കള്‍ക്കെല്ലാം അത് സംഭവിച്ചിരുന്നു. എനിക്കെന്തോ പ്രശ്‌നമുണ്ട്, അതുകൊണ്ടാണ് ആര്‍ത്തവം സംഭവിക്കാത്തത് എന്ന് ഞാന്‍ അമ്മയോട് പറയുമായിരുന്നു. ഒടുവില്‍ അത് സംഭവിച്ചു കഴിഞ്ഞപ്പോഴാണ് ആശ്വാസമായത്.

അക്ഷയ് കുമാറിന്റെ ഭാര്യ എഴുതിയ ‘ദ ലജന്റ് ഓഫ് ലക്ഷ്മിപ്രസാദ്’ എന്ന പുസ്തകം ആസ്പദമാക്കിയുള്ളതാണ്, ആര്‍ ബല്‍കി ദ പാഡ്മാന്‍.

shortlink

Related Articles

Post Your Comments


Back to top button