CinemaKollywoodNEWS

ഒരു നടിയും ഇങ്ങനെ ചെയ്യാന്‍ പാടില്ല!

സൂപ്പര്‍ താരങ്ങളുടെ ഭാഗ്യനായികയായി പ്രേക്ഷക പ്രീതി നേടിയ തൃഷയെക്കുറിച്ച് മോശമായ രീതിയില്‍ ഇന്ന് വരെ ആരും ഒരു പരമാര്‍ശവും ഉന്നയിച്ചിട്ടില്ല. എന്നാല്‍ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടത്തിന്റെ ഉത്തരവാദി തൃഷയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. വിക്രം നായകനാകുന്ന സാമി-2വിന്‍റെ നിര്‍മ്മാതാവാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ‘സാമി-2’വില്‍ ആദ്യം തൃഷയായിരുന്നു നായിക, എന്നാല്‍ അപ്രതീക്ഷിതമായി തൃഷ ചിത്രത്തില്‍ നിന്ന് പിന്മാറുകയാണുണ്ടായത്. തിരക്കഥ ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞായിരുന്നു സൂപ്പര്‍ താരത്തിന്റെ പിന്മാറ്റം,തൃഷ തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ഈ നഷ്ടം തൃഷ തന്നെ വീട്ടണമെന്നും നിര്‍മ്മാതാവ് പരാതിയില്‍ പറയുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button