GeneralNEWSTollywood

അമ്മയുടെയും സഹോദരിയുടെയും പേര് പറഞ്ഞു പ്രഭാസ്

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രഭാസ് എന്ന സൂപ്പര്‍ താരം ഇപ്പോള്‍ സുപരിചിതനാണ്. ബാഹുബലിയുടെ ചരിത്ര നേട്ടം പ്രഭാസിനെ സിനിമാ ലോകത്തെ മിന്നും താരമാക്കിയിരിക്കുകയാണ് .തന്‍റെ ഏറ്റവും പ്രിയപ്പെട്ട രണ്ടു പേരെക്കുറിച്ച് തുറന്നു പറയുന്ന പ്രഭാസ് മറ്റുനടന്മാരില്‍ നിന്ന് വീണ്ടും വ്യത്യസ്തനായിരിക്കുകയാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ അമ്മയും സഹോദരിയുമാണെന്നാണ് പ്രഭാസ് പങ്കുവെയ്ക്കുന്നത്.

തന്റെ ആദ്യ സിനിമ റിലീസ് ചെയ്തപ്പോള്‍ രണ്ടുപേരും തന്റെ രണ്ട് കൈയിലും കോര്‍ത്ത് പിടിച്ചിരുന്നായിരുന്നു സിനിമ കണ്ടതെന്നും, തന്നെ സംബന്ധിച്ച് ഏറ്റവും മറക്കാനാകാത്ത നിമിഷമായിരുന്നു അതെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button