GeneralMollywoodNEWS

അണ്‍ലിമിറ്റഡ് ഫിഷ് ഫ്രൈയുമായി സംവിധായകന്‍; റിമയുടെ ‘പൊരിച്ചമീന്‍’ വിവാദത്തിന് സ്വാദേറുന്നു!

പൊരിച്ച മീന്‍ ലഭിക്കാത്തതിന്റെ പേരില്‍ ഫെമിനിസ്റ്റ് ആയ നായിക നടിയുണ്ടെങ്കില്‍ പൊരിച്ചമീന്‍ കിട്ടാതിരുന്നതിന്റെ പേരില്‍ സംവിധായകനായ വ്യക്തിയാണ് പരീത് പണ്ടാരിയുടെ സംവിധായകനായ ഗഫൂര്‍. റിമയുടെ പൊരിച്ച മീന്‍ പരാമര്‍ശത്തെ പരിഹസിച്ച് കൊണ്ട് തനിക്ക് നേരിടേണ്ടി വന്ന പൊരിച്ച മീന്‍ ദുരനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചിരിക്കുകയാണ് ഗഫൂര്‍.

” റിമ , വീട്ടിൽ നിന്ന് പൊരിച്ചമീൻ കിട്ടാതതിൻ്റെ പേരിലാണ് ഫെമിനിസ്റ്റായതെങ്കിൽ , ഞാൻ സിനിമ സെറ്റിൽ നിന്ന് പൊരിച്ചമീൻ കിട്ടാതത്തിൻ്റെ പേരിലാണ് സംവിധായകനായത് ”

ഞാൻ ആദ്യമായ് അസിസ്റ്റൻ്റ് ഡയറക്ടറായ സിനിമ ഒറ്റപ്പാലം പട്ടാബി ഭാഗത്ത് ഷൂട്ട് നടകുകയാണ്….വിനോദ് വിജയൻ സർ ഡയറക്ട് ചെയ്യുന്ന സിനിമയായിരുന്നു അത് , ഞാൻ സിനിമയിൽ സംവിധാനത്തിൻ്റെ ബാലപാഠങ്ങൾ പിച്ചവെച്ച ദിവസം . പുരാണത്തിൽ രാവണന് പത്ത് തലയാണങ്കിൽ ഒരു അസിസ്റ്റൻ്റ് ഡയറക്ടർക്ക് സിനിമയിൽ 11 തലയും 12 ഡസൺ കെെയ്യും 24 ഡസൺ കാലും എന്നതാണ് എൻ്റെ പക്ഷം..അങ്ങനെ ഷൂട്ടിങ്ങിൻ്റെ ആദ്യദിവസം തന്നെ പണിയെടുത്തും… ചിത്ത കേട്ടും നടുവൊടിഞ്ഞ് പണ്ടാറടങ്ങി….ഒടുവിൽ സംവിധായകൻ വിനോദ് സാറിൻ്റെ ആ വിശുദ്ധ വചനം മെെകിലൂടെ കേട്ടു , ബ്രേക്ക്………പ്രൊഡക്ഷനിലെ ആളുകൾ ചട പടാ ഓടി…..പേപ്പർ വർക്കുകൾ ഓർഡറാക്കാനും അടുത്ത സീനിൻ്റെ ഡ്രസ്സ് കണ്ട്യുനിറ്റി ചെക്ക് ചെയ്യാനും ഉള്ളതിനാൽ ഞാനൽപ്പം വെെകിയാണ് ഊണ് കഴിക്കാൻ ചെന്നത്…….ചോറും ഒന്ന് രണ്ട് തൊട് കറികളും മീൻ ചാറും എടുത്ത ശേഷം ഞാൻ പ്രൊഡക്ഷനിലെ ചേട്ടനോട് ചോദിച്ചു , ചേട്ടാ പൊരിച്ചമീൻ ഇല്ലേ ? ഇല്ല ..അത് കഴിഞ്ഞു…… ഇത് കേട്ട തൊട്ടടുതിരുന്ന് ഊണ് കഴിച്ചോണ്ടിരുന്ന ആർട്ട് ഡയറക്ടർ സന്തോഷ് രാമൻ ചേട്ടൻ Santhosh Raman എന്നോട് ചോദിച്ചു…ഒരു പൊരിച്ചമീനിലൊക്കെ എന്തിരിക്കുന്നടാ മോനെ ? അൽപ്പം വെെകിയത് കൊണ്ട് എനിക്ക് കിട്ടേണ്ടിരുന്ന അവസാന പൊരിച്ചമീൻ തിന്നോണ്ടിരിക്കണ സന്തോഷേട്ടനും സന്തോഷേട്ടൻ തൊടുത്ത് വിട്ട ആ ചോദ്യവും എന്നെ ചില്ലറയൊന്നുമല്ല സ്പർശിച്ചത് !!! അവിടുന്ന് ഞാനൊര് തീരുമാനമെടുത്തു , അൽപ്പം വരാൻ വെെകിയാലും പ്രൊഡക്ഷൻ പൊരിച്ചമീൻ മാറ്റിവെച്ച് കാത്തിരിക്കണ സംവിധായകനാവണം എങ്ങനയെങ്കിലും… പൊരിച്ചമീനോടുള്ള അടങ്ങാത്ത ആസക്തികൊണ്ട് അടുത്ത സിനിമ അസിസ്റ്റ് ചെയ്യാനൊന്നും ഞാൻ നിന്നില്ല…പെടുന്നനെ അടുത്ത സിനിമ ഡയറക്ട് ചെയ്തു….അന്നെനിക്ക് സ്വന്തമായ് 4 പൊരിച്ചമീൻ കിട്ടി …. ആരും കാണാതെ ചോറിട്ട് മൂടി ഞാനത് ഒറ്റക്ക് തിന്നു…പാവം സന്തോഷേട്ടൻ ഇപ്പോൾ ഒരു ലോറി പൊരിച്ചമീൻ ഒറ്റക്ക് തിന്നതക്ക മലയാള ത്തിലെ മൂല്ല്യമുള്ള ആർട്ട് ഡയറക്ടറാണ് ഇന്ന്….!!! അതുകൊണ്ട് പൊരിച്ചമീനെ ആരും പക്ഷം ചേർത്ത് പറയണ്ട,, എൻ്റെ അഭിപ്രാത്തിൽ പൊരിച്ച മീൻ ഒരു അവസരവാദിയാണ്……. അവിടേം നിക്കും ഇവിടേം നിക്കും ”ഒരു ഗഫൂർ വെെ ഇല്ല്യാസ് ഒരു പൊരിച്ചമീനിലൊക്കെ പലതുമിരിക്കുന്നു ചിന്ത ”

shortlink

Related Articles

Post Your Comments


Back to top button