സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മാറ്റി നിര്‍ത്തി ‘ഒരു ബിലാത്തിക്കഥ’ എന്ന ചിത്രം പറയാന്‍ ഒരുങ്ങുകയാണ് സംവിധായകന് രഞ്ജിത്ത്. സേതു രചന നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ്. മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജ് മണിയന് പിള്ള നായകനാകുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി താരമായി അഭിനയിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന സിനിമ യുവത്വത്തെ ലക്ഷ്യം വച്ച് ഒരുക്കിയിരിക്കുന്ന സിനിമയാണ്. അനു സിതാര, കനിഹ, ജൂവല്‍ മേരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
Post Your Comments