‘പുലിമുരുകന്’ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നില്‍ പീറ്റര്‍ഹെയ്ന്‍ എന്ന സ്റ്റണ്ട് മാസ്റ്ററുടെ പങ്ക് വളരെ വലുതാണ്. മലയാള സിനിമ ഇന്ന് വരെ പരിചയിട്ടില്ലാത്ത പുലിമുരുകനിലെ സംഘട്ടന രംഗങ്ങള്‍ പീറ്റര്‍ഹെയ്ന്‍ എന്ന സ്റ്റണ്ട് മാസ്റ്ററുടെ ക്രാഫ്റ്റ് വ്യക്തമാക്കുന്നതാണ്, ആക്ഷന്‍ രംഗ ചിത്രീകരണങ്ങളില്‍ മോഹന്‍ലാലിനെ നന്നായി ഉപയോഗപ്പെടുത്തിയെന്നുള്ളതും പീറ്റര്‍ ഹെയ്ന്റെ ബ്രില്ല്യന്‍സ് ആണ്. സാഹസികമായ പീറ്റര്‍ ഹെയ്ന്റെ പ്രകടനം ശരിക്കും നമ്മളെ ഭയപ്പെടുത്തും എന്നാണു ചിത്രത്തില്‍ വില്ലനായി അഭിനയിച്ച ബാല പറയുന്നത്. ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ പ്രകടനവും അതിശയിപ്പിക്കുന്നതാണെന്ന് ബാല പറഞ്ഞു. പീറ്റര്‍ ഹെയ്ന്റെ സാഹസിക പ്രകടനങ്ങള്‍ കണ്ടാല്‍ എല്ലാവരും ഭയക്കുമെന്നും എന്നാല്‍ മോഹന്‍ലാലിന്റെ പ്രകടനം കണ്ടു പീറ്റര്‍ ഹെയ്നാണ് ഭയന്നതെന്നും ‘ലാല്‍ സലാം’ ഷോയില്‍ ബാല പങ്കുവെച്ചു. അഭിനയത്തിന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ ഒരു യൂണിവേഴ്സിറ്റിയാണെന്നും, തന്നെപ്പോലെയുള്ളവര്‍ അവിടുത്തെ വിദ്യാര്‍ഥികളാണെന്നും ബാല കൂട്ടിച്ചേര്‍ത്തു.
Post Your Comments