ആട്-2വിന്റെ ഗംഭീര വിജയത്തോടെ ജയസൂര്യയെ വലിയ താരമാക്കി ആരാധകര്‍ ആഘോഷിക്കുമ്പോള്‍ അതില്‍ നിന്നൊക്കെ മാറി നടക്കാനാണ് ജയസൂര്യ ആഗ്രഹിക്കുന്നത്, താര പദവി ഇതുവരെയും തലയ്ക്ക് പിടിച്ചിട്ടില്ലെന്നു ജയസൂര്യ പറയുന്നു. എപ്പോഴും മക്കളുമായി പുറത്തു പോകാറുണ്ട്,തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കാറുണ്ട്. ആ സമയം ഒരുപാട് പേര് വന്നു ഫോട്ടോയെടുക്കും അതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ജീവിതത്തിന്റെ വലിയ ഭാഗമാണ് തൃപ്പുണിത്തുറ ഉത്സവം. അവിടെ എല്ലാ ദിവസവും പോകാറുണ്ട്, ദിവസേന ലക്ഷകണക്കിന് ആളുകള്‍ വരുന്ന സ്ഥലമാണ്. അപ്പോഴും ഫോട്ടോയെടുക്കാന്‍ ആളുകളെത്തും, അതൊക്കെ അതിന്റെ രീതിയില്‍ ആസ്വദിക്കുകയാണ് തന്റെ പതിവ് രീതിയെന്നും ജയസൂര്യ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments