BollywoodLatest News

പദ്മാവതിനായി വഴിമാറിക്കൊടുത്ത് അക്ഷയ്‌കുമാർ

മുംബൈ: നിരവധി വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രം പദ്മാവതിനൊപ്പം റിലീസ് തീരുമാനിച്ചിരുന്ന ചിത്രമാണ് അക്ഷയ് കുമാറും രാധിക ആപ്തെയും മുഖ്യവേഷത്തിലെത്തുന്ന പാഡ്മാന്‍ എന്ന ചിത്രം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പദ്മാവതിന് വഴിമാറിക്കൊടുക്കാന്‍ തന്നെയാണ് അക്ഷയ് കുമാര്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കാനുള്ള തീരുമാനം അക്ഷയ് കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.

മുന്‍ ബോളിവുഡ് താരവും അക്ഷയകുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പദ്മാവത് എത്രയും പെട്ടെന്ന് ജനങ്ങളിലെത്തിക്കേണ്ടത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും അത്യാവശ്യമായതിനാല്‍ തന്റെ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റുകയാണെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

ഫെബ്രുവരി ഒമ്ബതിന് ചിത്രം റിലീസ് ചെയ്യുമെന്ന് അക്ഷയ് മാധ്യമങ്ങളെ അറിയിച്ചു. പാഡ്മാന്റെ റിലീസ് മാറ്റിവച്ചിന് നന്ദി അറിയിച്ച്‌ പദ്മാവതിന്റെ സംവിധായകന്‍ സഞജയ് ലീലാ ബന്‍സാലി രംഗത്തെത്തി. ഈ സഹായം ഒരിക്കലും മറക്കില്ലെന്നാണ് ബന്‍സാലി പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button