തെന്നിന്ത്യൻ ചലച്ചിത്രലോകം ഏറെ ചർച്ച ചെയ്ത താര വിവാഹമായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും.കോടികൾ മുടക്കിയാണ് ഇരുവരും വിവാഹ സൽക്കാരങ്ങൾ ഒരുക്കിയത്. ഇപ്പോഴിതാ സമന്ത തനിക്ക് ലഭിച്ച വിവാഹ സമ്മാനങ്ങള്‍ വില്ക്കാന് ഒരുങ്ങുന്നു എന്നൊരു പുതിയ വാർത്ത വന്നിരിക്കുന്നു.
സമ്മാനങ്ങള്‍ കൂടിപ്പോയതു കൊണ്ടാണെന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ചികിത്സാ ചെലവുകള്‍ക്കുമുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സമന്ത വിവാഹ സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുന്നത്.സമ്മാനങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്ന കാര്യം അറിയിച്ചപ്പോള്‍ നാഗചൈതന്യയും നാഗാര്‍ജുനയും അമലയും പൂര്‍ണമായി പിന്തുണയ്ക്കുകയായിരുന്നു.
Post Your Comments