Latest NewsMollywood

കാരവനും എസിയും ഇല്ലാത്തതിന്റെ പേരില്‍ ഷൂട്ടിംഗ് മുടക്കി ;റീമയ്‌ക്കെതിരെ സംവിധായകന്റെ വെളിപ്പെടുത്തൽ

ടി റീമ കല്ലുങ്കലിനെതിരെ വീണ്ടും ആരോപണങ്ങൾ.ഇത്തവണ താരത്തിനെതിരെ ഒരു സംവിധായകനാണ് രംഗത്തെത്തിയിരിക്കുന്നത്.മേക്കപ്പ് റൂമില്‍ എ.സിയില്ലെന്ന കാരണം പറഞ്ഞ് താരം ഷൂട്ടിംഗ് നിറുത്തിവച്ച് ലൊക്കേഷനില്‍ നിന്നും മാറി നിന്നെന്ന് സംവിധായകന്‍ കൃഷ്ണജിത്ത്.എസ്.വിജയന്‍ ആരോപിക്കുന്നു. 
സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എനിക്കു വന്നൊരു ദുരനുഭവം ഇവിടെ കുറിക്കട്ടെ. wcc യുടെ തലപ്പത്തിരിക്കുന്ന റിമയെ വച്ച് ഈയിടെ ഞാനൊരു ആഡ് ഫിലിം ചെയ്യുകയുണ്ടായി.10 ലക്ഷം രൂപ എണ്ണി വാങ്ങിയിട്ട് മേക്കപ്പ് റൂമില് എ/സി ഇല്ലാ എന്ന പേരില് ഷൂട്ട് വൈകുന്നേരം 6 മണിക്ക് തുടങ്ങേണ്ട അവസ്ഥ വരെയുണ്ടാക്കിയ വ്യക്തിത്വം ഇല്ലാത്ത വ്യക്തിയാണ് ഈ പ്രസ്ഥാനമൊക്കെ നയിക്കുന്നത്.ഇതു വായിക്കുന്നവര്‍ക്ക് മറ്റൊരു സംശയമുണ്ടാകാം. രാവിലെ മുതല് മേക്കപ്പ് റൂമില് എ/സി ഇല്ലാ എന്ന് ശഠിച്ച് വര്‍ക്ക് ചെയ്യാതിരുന്ന നടി എങ്ങനെ 5 മണിക്ക് ഷൂട്ടില് സഹകരിച്ചു എന്ന്.എവിടെയോ കിടന്ന കാരവന്‍ ഞങ്ങളെക്കൊണ്ട് 5മണിക്ക് ലൊക്കേഷനില് വരുത്തിച്ചു ആ വാശിക്കാരി.

അവിടെ ഒരു ദിവസത്തെ ഷൂട്ടിനായി കരാറു ചെയ്യപ്പെട്ട ഞാനും എന്റെ പാര്‍ട്ണര്‍ അജയ് പി പോള്‍ ഉം ആ ഒരൊറ്റ ദിവസം കൊണ്ട് കടക്കാരായി.ഞങ്ങള്‍ക്കായി മാറ്റി വച്ച പ്രതിഫലത്തിന് മുകളിലായി ഞങ്ങളുടെ ലാഭം ആയിട്ടുള്ള പണം കൂടി കടം തീര്‍ക്കാന്‍ വിനിയോഗിച്ചു.ഒറ്റ വാക്കില് പറഞ്ഞാല് പ്രതിഫലവും കിട്ടിയില്ല കൈ നഷ്ടവും വന്നു.ഇങ്ങനെയുള്ള സഹപ്രവര്‍ത്തകരോട് കരുണയില്ലാത്ത ഇവരുടെയൊക്കെ സമൂഹത്തില് ആളാവാന്‍ പറയുന്ന കപടതയാര്‍ന്ന പ്രസ്ഥാവനകളോട് എനിക്ക് പുച്ഛമാണ്. ഞങ്ങള്‍ ആ സെറ്റില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം അറിയാം ഒരു സംവിധായകനെന്ന നിലയില്‍ മരിച്ച മനസ്സുമായി 5 മണി കഴിഞ്ഞു ഷൂട്ട് ചെയ്തു തീര്‍ത്ത അവസ്ഥ.

ആ പ്രൊഫഷന്‍ തന്നാ ഞാനും തിരഞ്ഞെടുത്തിരിക്കുന്നത്.അവര്‍ക്കു ഒരു ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതി ഓണ്‍ ദി സ്‌പോട്ടില്‍ ഞങ്ങള്‍ പോര്‍ട്ടബിള്‍ എ സി റെഡി ആക്കി കൊടുത്തു. അത് പറ്റില്ല എന്ന് പറഞ്ഞായിരുന്നു നിര്‍ബന്ധം പിടിച്ചത്, കൂടാതെ ഷൂട്ട് ചെയ്യുന്ന റൂമില്‍ മാത്രം ആണ് എ സി യുള്ളതു ആ റൂമില്‍ കാരവന് വരുന്നത് വരെ ഇരുന്നത് കൊണ്ടാണ് ആര്‍ട്ട് കാര്‍ക്ക് സെറ്റു കംപ്ലീറ്റ് ചെയ്യാന്‍ കഴിയാതായതും ഷൂട്ട് വൈകിയതും.

നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു വസ്തുത അടച്ചുറപ്പില്ലാത്തതോ അല്ലെങ്കില്‍ ഒരു സ്ത്രീക്ക് സുരക്ഷിതത്വ മില്ലാത്ത അവസ്ഥയോ അല്ല അവിടുണ്ടായിരുന്നത്. അവിടെ ഈഗോ വര്‍ക്ക് ആകുകയും ഫെമിനിസം തലയ്ക്കു പിടിച്ചിരിക്കുന്ന അവസ്ഥയില്‍ കേവലം എ സി ഇല്ലാത്ത ഒരു കാരണം മൂലം ഞങ്ങള്‍ മനപ്പൂര്‍വം അവര്‍ സ്ത്രീയായതു കൊണ്ട് എ സി കൊടുത്തില്ല എന്നൊക്കെയായിരിക്കും അവര്‍ മനസ്സിലാക്കി വച്ചിരിക്കുന്നത്.(അല്ല സംസാരത്തില്‍ നിന്നും എനിക്ക് മനസ്സിലായതാണ്.) അന്ന് അവരുമായി ഞാന്‍ വര്‍ക്ക് ചെയ്യുന്ന രണ്ടാമത്തെ വര്‍ക്ക് ആണ്.ഏകദേശം 4 വര്‍ഷത്തിന് മുന്‍പും അവരുമായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അന്ന് ഇതൊന്നും ഒരു പ്രോബ്ലം അല്ലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button