കമലഹാസൻ തെന്നിന്ത്യൻ ചിത്രങ്ങളുടെ നായകൻ എന്നാണ് അറിയപ്പെടുന്നത്.നിരവധി ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.1960 ലാണ് ബാലതാരമായി കമലഹാസൻ അഭിനയരംഗത്ത് എത്തിയത് തമിഴിലെ “കളത്തൂർ കണ്ണമ്മ” എന്ന ചിത്രമായിരുന്നു അത്. 1975 ലെ ‘അപൂർവരാഗം’ എന്ന ചിത്രത്തിലെ അഭിനയമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഈ ചിത്രത്തിന് ശേഷം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
1988 ൽ കമൽ ഹാസൻ സരിക താക്കുറിനെ വിവാഹം കഴിച്ചു. സരിക താക്കുറും തമിഴിലെ ഒരു അഭിനയത്രിയാണ്.ഇരുവരുടെയും പെൺമക്കളാണ് ഇപ്പോൾ സിനിമ ലോകത്തിന്റെ ചർച്ചാ വിഷയം. മൂത്ത മകൾ ശ്രുതി ഹാസനും ഇളയ മകളായ അക്ഷര ഹാസനും സൗന്ദര്യത്തിൽ മുന്നിലാണ് .ഇരുവരും സിനിമയിൽ സജീവമാണെകിലും അക്ഷര ഹാസനാണ് ആരാധകരുടെ ചർച്ചാ വിഷയം .
അക്ഷര ഹാസൻ വളരെ സുന്ദരിയാണ്. അക്ഷര ഹസൻ 1991 ഒക്ടോബർ 12 നാണ് തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ചത്. 2015 ൽ റിലീസ് ചെയ്ത ബോളിവുഡ് ചിത്രമായ ‘ശമിതാബ്’ എന്ന ചിത്രത്തിൽ അഭിനയിച്ചു. അക്ഷരയുടെ തമിഴ് ചിത്രം “വിവേകം” 2017 ൽ പുറത്തിറങ്ങി. ഈ ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായിരുന്നു.
Post Your Comments