Latest NewsMollywoodTollywood

ബാഹുബലി ഇനി വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയം

ഇന്ത്യൻ ചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടു ഭാഗങ്ങളും ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ പഠനവിഷയമാകുന്നു. സമകാലിക സിനിമാ വ്യവസായം എന്ന ഇലെക്ടീവ് വിഷയമായാണ് ബാഹുബലി എത്തുന്നത്.

ഒരു സിനിമയുടെ രണ്ടാം ഭാഗം ഏത് തരത്തിലാണ് മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്, ആദ്യഭാഗം രണ്ടാം ഭാഗത്തേക്കാളു നല്ലതാകുന്നത്. രണ്ടാം ഭാഗം എങ്ങനെയാണ് മാര്‍ക്കറ്റ് ചെയ്യപ്പെട്ടത് എന്നൊക്കെയുള്ള കാര്യങ്ങളാണ് പഠനവിഷയങ്ങളാകുന്നത്.

ഐഐഎമ്മിലെ അധ്യാപകനായ ഭരതന്‍ കന്തസ്വാമിയാണ് വിഷയം അവതരിപ്പിക്കുന്നത്.ഇതേക്കുറിച്ച് സ്റ്റാന്‍ഡ് ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഒരു ഗവേഷണം നടന്നിട്ടുള്ളതായും അധ്യാപകര്‍ പറയുന്നു. ഡി എന്‍ എ ആണ് ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ആദ്യഭാഗവും രണ്ടാം ഭാഗവും ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button