ബോളിവുഡിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരങ്ങളാണ് ഐശ്വര്യ റായിയും വിവേക് ഒബ്റോയിയും .2004 ൽ ഐശ്വര്യയും വിവേകും ഒന്നിച്ച ചിത്രമായിരുന്നു ‘ക്യുയിൻ ഹോഗയാ ന ‘.ഈ ചിത്രത്തിനു ശേഷം ഐശ്വര്യയുടെ വ്യക്തിജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി.താരങ്ങളുടെ ബന്ധം ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് റിപ്പോർട്ട് ചെയ്തിരുന്നു.പിന്നീട് ഐശ്വര്യ പിന്നീട് സൽമാൻ ഖാനുമായി പ്രണയത്തിലായി.
സൽമാൻ ഖാനുമായി പിരിഞ്ഞ സമയത്താണ് ഐശ്വര്യാ റായി താനുമായി അടുത്തത്. ഈ ബന്ധം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞപ്പോൾ സൽമാൻ ഖാൻ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതിന്റെ പിന്നാലെ ഐശ്വര്യ തന്നിൽ നിന്ന് അകന്നെന്നും വിവേക് പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ ഭീഷണിയും ഐശ്വര്യയുടെ പിന്മാറ്റവുമാണ് തന്നെ സിനിമാ ലോകത്ത് ഒന്നും അല്ലാതാക്കിത്തീർത്തതെന്നാണ് താരം തുറന്നു പറഞ്ഞു.
എന്നാൽ ഒരു ദശാബ്ദം കഴിഞ്ഞപ്പോഴേക്കും വിവേകും ഐശ്വര്യയും ഒരുമിച്ച് വരുന്നു. അമിതാഭ് ബച്ചൻ, ഐശ്വര്യ, അഭിഷേക്, കരൺ ജോഹർ, വിവേക് ഒബ്റോയി തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളുമായി ചേർന്ന് എടുത്ത ഒരു ചിത്രം ഇസ്രായേൽ പ്രധാനമന്ത്രി അടുത്തിടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ഐശ്വര്യയും വിവേകും നെതന്യാഹുവിനൊപ്പം സന്തോഷപൂർവ്വം നിൽക്കുന്ന ചിത്രത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും പ്രശംസിച്ചു. ഇരു താരങ്ങളേയും ഒരുമിച്ചു കാണാനുള്ള പ്രതീക്ഷയിലാണ് ആരാധകർ.
Post Your Comments