തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താര സുന്ദരി സാമന്തയുടെ പുതിയ തീരുമാനമാണ് ഇപ്പോള്‍ ചര്‍ച്ച. സിനിമാ മേഖല ഒന്നടക്കം ആഘോഷിച്ച ഒന്നാണ് സാമന്തായും യുവ സൂപ്പര്‍താരം നാഗചൈതന്യയുമായുള്ള വിവാഹം. രാജകീയ രീതിയില്‍ ഗോവയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. ഇതിനായി കോടികളാണ് ഇരുവരും ചെലവാക്കിയത്.
എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. തങ്ങള്‍ക്ക് ലഭിച്ച വിലപിടിപ്പുള്ള വിവാഹ സമ്മാനങ്ങള്‍ ലേലത്തിന് വില്ക്കാന് ഒരുങ്ങുകയാണ് ദമ്പതിമാര്‍. പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും മറ്റ് ചികിത്സാ ചെലവുകള്‍ക്കുമുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് വിവാഹ സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുന്നത്. നേരത്തെയും പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഇത്തരം കാര്യങ്ങള്‍ താരം ചെയ്തിരുന്നു.
Post Your Comments