
അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ താന്‍ നിരവധി തവണ അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി സബ ഖമര്‍. താന്‍ പാക്കിസ്ഥാനിയായതിന്റെ പേരിലാണ് ഇത്തരം പീഡനങ്ങള്‍ ഉണ്ടായതെന്നും നടി ഒരു ടി വി ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ അസഹനീയമായ പരിശോധനാ രീതികളെ കുറിച്ചും നടി പറയുന്നു.
ഒരു കുറ്റവാളിയെപ്പോലെ കണ്ട് ഇത്തരം പരിശോധനകള്‍ നടത്തുന്നത് വേദനാജനകമാണ്. പാക്കിസ്ഥാന് നടിയാണ് എന്നതാണ് ഈ സംശയങ്ങള്‍ക്കും പരിശോധനകള്‍ക്കും പിന്നിലെന്നും സബ. കൂടാതെ തനിക്ക് നേരിടേണ്ടി വന്ന ഒരനുഭവവും വീഡിയോയിലൂടെയും സബ പങ്കുവച്ചു.
ഇന്ത്യന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ജിയയുടെ തലസ്ഥാനമായ തബ്ലിസിയില്‍ എത്തിയപ്പോഴുണ്ടായ അനുഭവവും സബ പങ്കുവച്ചു. ഇന്ത്യക്കാരായ എല്ലാവരെയും പ്രവേശിപ്പിക്കുകയും തന്നെ തടഞ്ഞു വയ്ക്കുകയുമാണ് ഉണ്ടായത്. അത് താനൊരു പാക്കിസ്ഥാന് സ്വദേശിയായതിനാലാണ്. നീണ്ട നേരത്തെ അഭിമുഖത്തിന് ശേഷമാണ് അവര്‍ തന്നെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചത്. അന്ന് തങ്ങളുടെ സ്ഥാനമെന്താണെന്നും എവിടെ നില്‍ക്കുന്നുവെന്നും വ്യക്തമായെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് സമ പറയുന്നു. പാക് സിനിമ ടെലിവിഷന്‍ മേഖലയില്‍ പ്രശസ്തയായ സബ ഇര്ഫാന് ഖാന് കേന്ദ്രകഥാപാത്രമായെത്തിയ ഹിന്ദി മീഡിയത്തില്‍ നായികയായിരുന്നു.
Post Your Comments