
ആലുവയില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തില്‍ നടന് മോഹന്‍ലാലും. സംവിധായകന് മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ ആര്‍എസ്എസ് സംഘചാലക് പി.ഇ.ബി മേനോന്റെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയത്.


ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാറാണ് പരിപാടിയുടെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. പ്രാന്തപ്രചാരക് ഹരികൃഷ്ണന്, സേവാ പ്രമുഖ് ജി. വിനോദ് തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചിരുന്നു.
Post Your Comments