
തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര വിവാഹിതയാകുന്നുവെന്നു വാര്‍ത്ത. രണ്ട് മൂന്ന് വര്‍ഷമായി സിനിമാ ഗോസിപ്പു കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് വിഘ്നേശ് ശിവന് – നയന്‍താര പ്രണയം. പറയ പ്രഖ്യാപനം ഒന്നും ഈ പ്രണയത്തെ പറ്റി നടന്നിട്ടില്ലെങ്കിലും ആരാധകര്‍ക്കായി ഇവര്‍ പങ്കുവയ്ക്കുന്ന സല്ഫികള് ഈ വാര്‍ത്തകളെ ശരിവച്ചിരുന്നു.
ഇപ്പോഴിതാ ഇരുവരും ഉടന്‍ വിവാഹിതരാകുന്നുവെന്നു തമിഴ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഘ്നേശ് ശിവനും നയന്‍താരയും ഒന്നിച്ചാണ് താമസം എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണിത്. സത്യന് അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നയന്‍താര തമിഴിലും തെലുങ്കിലും അമിത ഗ്ലാമര്‍ വേഷങ്ങള്‍ അധികം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ സെലക്ടീവ് ആയ കഥാപാത്രങ്ങളിലൂടെ തന്റെ താരമൂല്യം നില നിര്‍ത്തുന്ന നയന്‍സിന് തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയാണ്.
നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് വിഘ്നേശ് നയന്‍ പ്രണയം തുടങ്ങുന്നത്. വിഘ്നേശ് സംവിധാനം ചെയ്ത ആ ചിത്രത്തിലെ നായികയായിരുന്നു നയന്‍. പ്രണയ ഗോസിപ്പുകള്‍ ആദ്യം നിരസിച്ചുവെങ്കിലും പിന്നീട്, അത് ശരിവയ്ക്കും വിധത്തിലുള്ള ചിത്രങ്ങളാണ് ലൊക്കേഷനില്‍ നിന്ന് പുറത്ത് വന്നത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഈ വാര്‍ത്തകളെ ശരിവച്ചു
Post Your Comments