CinemaFilm ArticlesGeneralIndian CinemaKollywoodLatest NewsMovie GossipsNEWSTollywood

പ്രഭാസുമായുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി നമിത

പുലിമുരുകാന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നമിത. നടനും നിര്‍മാതാവുമായ വിരേന്ദ്രചൗദരിയുമായുള്ള വിവാഹത്തിനു ശേഷം പഴയ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കുകയാണ് താരം.

തമിഴിലും തെലുങ്കിലും തിളങ്ങിനിന്ന നമിതയും പ്രഭാസും ഒന്നിച്ച ബില്ല തെലുങ്കില്‍ ഇറങ്ങിയ ശേഷം ഗോസിപ്പ് കോളത്തില്‍ നിറഞ്ഞു നിന്നു. ഇരുവരും ലിവിങ്ങ് ടുഗദറാണെന്ന് അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. അതിനെക്കുറിച്ച് നമിതയുടെ മറുപടി ഇങ്ങനെ.. ‘ഞങ്ങളെ സ്‌ക്രീനില്‍ ഒരുമിച്ച് കാണാന്‍ നല്ലതായിരുന്നു. ഏകദേശം പ്രഭാസിന്റെ അത്രതന്നെ പൊക്കവും അതിനൊത്ത ശരീരവുമുള്ളതുകൊണ്ട് സ്‌ക്രീനില്‍ നല്ല കെമിസ്ട്രിയായിരുന്നു. ഇതേതുടര്‍ന്നാണ് ഗോസിപ്പുകള്‍ കാട്ടുതീപോലെ പടര്‍ന്നത്’

വിവാഹശേഷം വീണ്ടും സെക്‌സി ലുക്കില്‍ നമിത; ചിത്രങ്ങൾ കാണാം

മുതിര്‍ന്ന താരം ശരത്ത് ബാബുവുമായിട്ടും നമിതയുടെ പേരുകള്‍ ചേര്‍ത്തുവച്ച് ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ താന്‍ അദ്ദേഹത്തെ പിതൃതുല്യനായാണ് കാണുന്നത്, പറയുന്നവര്‍ക്ക് എന്തും പറയാം എന്നായിരുന്നു നമിതയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button