
മേജര്‍ രവി പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത് കീര്‍ത്തി ചക്ര എന്ന സിനിമയിലൂടെയാണ്. മോഹന്‍ലാല്‍ നായകനായ കീര്‍ത്തിചക്രയില്‍ ജവാന്മാരുടെ കഥയാണ് അദ്ദേഹം പങ്കുവച്ചത്. റിയല്‍ ലൈഫ് ടച്ചോടെ ചിത്രീകരിച്ച കീര്‍ത്തിചക്ര തിയേറ്ററില്‍ നിറഞ്ഞോടിയ ചിത്രമായിരുന്നു, വീണ്ടും പാട്ടാളക്കഥകള് അവര്‍ത്തിച്ച് പറഞ്ഞ മേജര്‍ രവിയ്ക്ക് ജയങ്ങളും പരാജയങ്ങളും ഒരുപോലെ നേരിടേണ്ടിവന്നു. കഴിഞ്ഞ വര്‍ഷമിറങ്ങിയ ബിയോണ്ട് ബോര്‍ഡേഴ്സിനു ശേഷം വീണ്ടുമൊരു ചിത്രവുമായി മേജര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. എന്നാല്‍ ഇത്തവണ ജവാന്മാരുടെ കഥയല്ല മേജര്‍ പറയാനൊരുങ്ങുന്നത്, നിവിന്‍ പോളിയെ നായകനാക്കി കുടുംബ സ്പര്‍ശമുള്ള ഒരു പ്രണയചിത്രം പറയാനുള്ള തയ്യാറെടുപ്പിലാണ് താരം.ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന, ‘മിഷന് 90 ഡെയ്സ്’, ‘പിക്കറ്റ് 43’ ഒഴികെയുള്ള മേജര്‍ രവിയുടെ എല്ലാ ചിത്രങ്ങളിലും മോഹന്‍ലാല്‍ ആയിരുന്നു നായകന്.
Post Your Comments