താര വിവാഹം എന്നും ആരാധകരും മാധ്യമങ്ങളും ആഘോഷമാക്കാറുണ്ട്. ഒന്നിലേറെ തവണ വിവാഹിതരായ താരങ്ങളെ പരിചയപ്പെടാം.
ജഗതി ശ്രീകുമാര്‍
ഹാസ്യ വേഷങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നടനായി മാറിയ ജഗതി ശ്രീകുമാര്‍ ആദ്യം വിവാഹം ചെയ്തത് നടി മല്ലിക സുകുമാരനെ ആയിരുന്നു. 1979ല്‍ ഇരുവരും വിവാഹ മോചിതരായി. അതിനു ശേഷം മല്ലിക നടന്‍ സുകുമാരനേയും ജഗതി ശോഭയും വിവാഹം ചെയ്തു.
ഷീല
മലയാളത്തിലെ താര സുന്ദരിയായി സിനിമാ മേക്ല്‍ഹാലയില്‍ നിറഞ്ഞു നിന്നിരുന്ന നടി ഷീല ആദ്യം പത്രപ്രവര്‍ത്തകനായ സേവ്യറെ വിവാഹം ചെയ്തു. എന്നാല്‍ ആ വിവാഹം ബന്ധം പിരിഞ്ഞു. അതിനു ശേഷം നടന്‍ രവി ചന്ദ്രനിനെ താരം വിവാഹം ചെയ്ത്. എന്നാല്‍ ഈ ബന്ധവും മോചനത്തില്‍ കലാശിച്ചു
അംബിക
എന്പതുകളുടെ അവസാനത്തില്‍ നായികയായി തിളങ്ങി നിന്ന അംബിക ആദ്യം വിവാഹം ചെയ്തത് പ്രവാസിയായ ഷിനു ജോണിനെ ആയിരുന്നു. എന്നാല്‍ ആ ബന്ധം പിരിഞ്ഞതിനെ തുടര്‍ന്ന് തമിഴ് നടന്‍ രവികാന്തിനെ വിവാഹം ചെയ്തു.
ശാന്തി കൃഷ്ണ
നടന്‍ ശ്രീനാഥുമായുള്ള വിവാഹ ബന്ധം വേര്പിരിഞ്ഞതിനെ തുടര്‍ന്ന് നടി ശാന്തികൃഷ്ണ വ്യവസായിയായ ബജോറിനെ വിവാഹം ചെയ്തു
മനോജ് കെ ജയന്‍
സ്വഭാവ നടനായും നായകനായും മലയാള സിനിമയില്‍ തിളങ്ങിയ നടന്‍ മനോജ് കെ ജയന്‍ ആദ്യം വിവാഹം ചെയ്തത് നടി ഉര്‍വശിയെ ആയിരുന്നു. എന്നാല്‍ ആ ബന്ധം പിരിഞ്ഞതിനു ശേഷം സുഹൃത്തായ ആഷയെ വിവാഹം ചെയ്തു. ഉര്‍വശി പിന്നീട് ബിസിനസുകാരനായ ശിവപ്രസാദിനെ വിവാഹം കഴിച്ചു.
സായി കുമാര്‍
സായി കുമാര്‍ ആദ്യം വിവാഹം ചെയ്തത് പ്രസന്ന കുമാരിയെ ആയിരുന്നു. എന്നാല്‍ 2008ല്‍ ആ ബന്ധം പിരിഞ്ഞു. പിന്നീട് നടി ബിന്ദു പണിക്കരെ ജീവിതത്തിലേക്ക് ക്ഷണിച്ചു.
മുകേഷ്
നടി സരിതയെ അനു മുകേഷ് ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ ആ ബന്ധം പിരിഞ്ഞതിനെ തുടര്‍ന്ന് നര്‍ത്തികയായ മേതില്‍ ദേവികയെ വിവാഹം ചെയ്തു.
ഗണേഷ് കുമാര്‍
സിനിമയിലുല്‍ രാഷ്ട്രീയത്തിലും തിളങ്ങിയ ഗണേഷിന്റെ ആദ്യ ഭാര്യ ഡോ യാമിനി തങ്കച്ചി ആയിരുന്നു. ഈ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷം ബിന്ദുവിനെ ജീവിത സഖിയാക്കി.
ദിലീപ്
നടി മഞ്ജുവാര്യരായിരുന്നു വിവാഹം ചെയ്ത നടന്‍ ദിലീപിന്റെ ആദ്യ ഭാര്യ. ആ ബന്ധം മോചനത്തില്‍ കലാശിച്ചതോടെ നടി കാവ്യ മാധവനെ വിവാഹം ചെയ്തു.
Post Your Comments