സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന താരങ്ങള്‍ക്ക് നേരെ മോശം കമറ്റുകള്‍ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ നടിയും അവതാരകയുമായ ശിഖ സിങ്ങിനോട് ബിക്കിനിധരിച്ച ഹോട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഒരു പോലീസുകാരന്.
കുംകും ഭാഗ്യ എന്ന പ്രശസ്ത ടിവി പ്രോഗ്രാമില്‍ അഭിനയിക്കുന്ന താരമാണ് ശിഖ സിങ്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ് നടി. നിരവധി ഫോട്ടോകളും അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. നടിയുടെ ഒരു ഫോട്ടോയ്ക്ക് താഴെ പുതുവര്‍ഷ സമ്മാനമായി ബിക്കിനി ധരിച്ച കുറച്ച് ചൂടന്‍ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യണമെന്നാണ് ജഗദീഷ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ആവശ്യം.
കമന്റ് ശ്രദ്ധയില്‍ പെട്ടതോടെ നടി ഫെയ്സ്ബുക്കില്‍ ജദഗീഷിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുകയും തുടര്‍ന്ന് പൊലീസുകാരനെതിരെ നടി പരാതി നല്‍കുകയും ചെയ്തു. പരാതി കൊടുത്തതിനു ശേഷം പൊലീസുകാരന്റെ ഫോട്ടോയും ഇന്‍സ്റ്റാഗ്രാമിലെ കമന്റും ചേര്‍ത്ത് അവര്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ കൈവച്ചാല്‍ മാത്രമല്ല അത് പീഡനമാകുന്നത്. വാക്കാലും മറ്റേതെങ്കിലും രീതിയിലും പെണ്‍കുട്ടികളെ അപമാനിച്ചാലും അത് പീഡനമാണ്. നിങ്ങള്‍ക്ക് രക്ഷപ്പെടാനാകില്ല. എന്നും നടി അതില്‍ കുറിച്ചു.
Post Your Comments