
സൂപ്പർതാര ചിത്രങ്ങള്‍ മാത്രം വിജയിക്കുന്ന ഇടത്ത് നവാഗത സംവിധായകരുടെ ചെറിയ ചിത്രങ്ങളും മികച്ച വിജയം കൊയ്യുന്ന കാഴ്ച്ച മലയാള സിനിമാ മേഖലയില്‍ ഈ അടുത്തകാലത്തായി കണ്ടുവരുന്നു. അങ്ങനെ വന്‍ താര നിര ഒന്നുമില്ലാതെ തിയറ്ററുകളിൽ എത്തി ശ്രദ്ധേയമായ വിജയം കൈവരിച്ച ഒമര്‍ ലുലു ചിത്രമാണ് ഹാപ്പി വെഡ്ഡിങ്. ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്യപ്പെടുന്നു.
നടൻ ഉദയനിധി സ്റ്റാലിൻ നായകകഥാപാത്രത്തെ അവതരിപ്പിക്കും. മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല. സൈജു, ഷറഫുദീൻ , സൗബിൻ എന്നിവരായിരുന്നു മലയാളത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Post Your Comments