
‘യോദ്ധ’ എന്ന സിനിമയെക്കുറിച്ച് അതിന്റെ അണിയറപ്രവര്‍ത്തകര്‍ ഏതു വേദികളിലും പരാമര്‍ശിച്ചു പോകുമ്പോള്‍ അഭിമാനത്തോടെ പറയുന്ന ഒന്നായിരുന്നു എ.ആര് റഹ്മാന് സംവിധാനം ചെയ്ത ഏക മലയാള ചിത്രമാണ് ‘യോദ്ധ’ എന്നുള്ളത്. എന്നാല്‍ ഇനി അത് ‘യോദ്ധ’ എന്ന ചിത്രത്തിന് മാത്രം അവകാശപ്പെട്ടതല്ല എ.ആര് മ്യൂസിക് ചെയ്യാന്‍ ഒരുങ്ങുന്ന ബ്ലെസ്സിയുടെ ‘ആടു ജീവിതം’ വെള്ളിത്തിരയില്‍ എത്തുന്നതോടെ ‘യോദ്ധ’യുടെ ആ അഭിമാന നേട്ടം തിരുത്തപ്പെടും. 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എ.ആര് റഹ്മാന് മലയാള ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. സംഗീത് ശിവന് സംവിധാനം ചെയ്ത ‘യോദ്ധ’ ആക്ഷനും കോമഡിയുമടക്കം എല്ലാ രസതന്ത്രവും ഒത്തിണങ്ങിയ മികച്ചൊരു സൃഷ്ടിയായിരുന്നു, ഏര് റഹ്മാന് ഈണമിട്ട ചിത്രത്തിലെ രണ്ടു ഗാനങ്ങളും മലയാളികള്‍ ഇന്നും മനസില്‍ സൂക്ഷിക്കുന്നു, ജഗതിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച കാവിലെ പാട്ട് മത്സരത്തിലെ ഗാനവും, മോഹന്‍ലാലും മധുബലയും ചേര്‍ന്നുള്ള മനോഹരമായ പ്രണയഗാനവും എ.ആര് റഹ്മാന് ‘യോദ്ധ’യ്ക്കായി ചിട്ടപ്പെടുത്തി. ‘യോദ്ധ’യുടെ പശ്ചാത്തല സംഗീതവും എ.ആര് റഹ്മാനായിരുന്നു.
Post Your Comments