CinemaIndian CinemaLatest NewsMollywoodWOODs

റിമ ഫെമിനിസ്റ്റുകൾക്ക് നാണക്കേടാണ് നിങ്ങള്‍; വിമര്‍ശനവുമായി നടന്‍

ഫെമനിസം പറയുന്ന നടി റിമ കലിംഗലിനെ വിമര്‍ശിച്ചു നടന്‍ അനില്‍ രംഗത്ത്. മീനിന്റെ പേരിൽ റിമയെ ട്രോളുന്നവരോട് എന്നു തുടങ്ങുന്ന ഫേസ് ബുക്ക് കുറുപ്പിലാണ് നടന്‍ താരത്തെ വിമര്‍ശിച്ചത്.

അനിലിന്റെ കുറിപ്പ്

മീനിന്റെ പേരിൽ റിമയെ ട്രോളുന്നവരോട് ..എല്ലാം അങ്ങനെ ചോദിക്കരുത്, റിമ കല്ലിംഗൽ അഭിനിയിക്കുന്ന, നയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളിൽ റിമ എത്തി നോക്കിയിട്ടുണ്ടോ, അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമക്കു വേണ്ടി താമസിക്കുന്നത് ,ഒരു ചായ കിട്ടാതെ അപമാനിക്കപ്പെടുന്നവർ, സ്റ്റീൽ ഗ്ലാസ്, കണ്ണാടി ഗ്ലാസ്, ഒന്നു പോയേ റിമ കല്ലിംഗൽ .ഒരിടത്തേക്കും ഒന്നും നോക്കാതെ ഉള്ള കള്ള തള്ളലിനു(stage show) Fb il കുറേ പേരു കാണും ഏറ്റെടുക്കാൻ .. സ്വന്തം കാര്യം നോക്കി തള്ളാതെ നിങ്ങടെ താഴെ നിങ്ങൾ പുച്ഛത്തോടെ അവഗണിച്ച് തള്ളുന്ന എത്ര കലാകാർ ഉണ്ട്.അതിൽ ആൺ പെണ്ണ് വിത്യാസമില്ല.. മുഖ്യമന്ത്രി സഖാവ് പിണറായി വിജയനോട് ഫെമിനിസ്റ്റാണോ എന്ന് ചോദിച്ച റിമക്ക് ( ഫാസിസ്റ്റാണോ എന്നങ്ങാനും ചോദിച്ചാൽ വരമ്പത്ത് കൂലി എന്നറിയാല്ലോ)നിലമ്പൂര് വെടി വച്ച് കൊല്ലപ്പെട്ട അജിതയെ അറിയില്ല,uapa ചുമത്തി ആദ്യമായി കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി സ്ത്രീ ഗൗരിയെ അറിയില്ല(poster ഒട്ടിച്ചേനു), ഷൈനയെ അറിയില്ല, കെ രി യി റിസത്തിന്റെ ഭാഗമായി നിങ്ങൾ എടുത്തു ചാർത്തുന്ന ഫെമിനിസം യഥാർത്ഥ ഫെമിനിസ്റ്റുകളെ മാറ്റിനിർത്തിയിട്ടുള്ള ആഡംബര ഹൈജാക്കിംഗ് ആണെന്ന് പലരും മനസ്സിലാക്കുന്നുണ്ട് .പിന്നെ താങ്ങി നിൽക്കുന്നവർ സിനിമയിൽ വല്ല പ്രയോജനം കിട്ടേണങ്കിൽ കിട്ടട്ടെ എന്നും വിചാരിച്ച് ..(fb il താങ്ങുന്ന കപട ഫെമിനിസ പുരുഷ കേസരികളെയല്ല, പെൺ മനസ്സ്, പെൺ പ്രണയത്തിന്റെ അന്തരാളങ്ങൾ,ആർത്തവം, ഒടുവിൽwcc പോലും ഞങ്ങൾ പുരുഷ ബുജിതമ്പ്രാക്കൾഏറ്റെടുത്തു കഴിഞ്ഞു) നിങ്ങൾ ശരിക്കും റിമ ഫെമിനിസ്റ്റുകൾക്ക് നാണക്കേടാണ്.

shortlink

Related Articles

Post Your Comments


Back to top button