CinemaLatest News

തപ്സിയുടെ പ്രണയം തകര്‍ന്നോ?

ആടുകളം, കാഞ്ചന 2 എന്നി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ തപ്സി പന്നുവിന്റെ പ്രണയം തകര്‍ന്നതായി വാര്‍ത്തകള്‍. ഡാനിഷ് ബാഡ്മിന്റന്‍ താരവും ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവുമായ മാത്തിയാസ് ബോയുമായി പ്രണയത്തിലായിരുന്നു താരം. എന്നാല്‍ ഇരുവരും പിരിഞ്ഞുവെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്നത്. ഇരുവരും തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും ഇതെല്ലം വെറും ഗോസ്സിപ്പുകള്‍ മാത്രമാണെന്നും തപ്സിയോടു അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

“ഇത്തവണത്തെ അവധിക്കാലം ആഘോഷിക്കാന്‍ തപ്‌സിയും മാത്തിയാസും കൂടി ഒരുമിച്ചാണ് ഗോവയില്‍ പോയത്. തപ്‌സിയുടെ സഹോദരി ഷാഗുനും ഒപ്പമുണ്ടായിരുന്നു. മാത്തിയാസിന് ലഖ്‌നൗവില്‍ നടക്കുന്ന പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് പുതുവത്സരാഘോഷങ്ങളില്‍ ഇരുവര്‍ക്കുമൊരുമിച്ചു പങ്കെടുക്കാന്‍ കഴിയാതെ പോയത്.”

മാത്തിയാസിന്റെ മാതാപിതാക്കള്‍ മുംബൈയിലെത്തിയപ്പോള്‍ തിരക്ക് പിടിച്ച ഷെഡ്യൂളുകള്‍ മാറ്റിവച്ച് താപ്സി അവരെ കാണാന്‍ ചെന്നിരുന്നുവെന്നും താരത്തിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button