GeneralMollywoodNEWS

ഫിഷ്‌ ഫ്രൈ കിട്ടാത്തതിനെ തുടര്‍ന്ന് ഫെമിനിസ്റ്റായ റിമ കല്ലിങ്കലിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

കുട്ടിക്കാലത്ത് ഫിഷ്‌ ഫ്രൈ ലഭിക്കാത്തതിനെ തുടര്‍ന്നാണ്‌ തന്റെ ഫെമിനിസ്റ്റ് ചിന്ത ആരംഭിച്ചതെന്നു പറഞ്ഞ റിമ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസം നേരിടുകയാണ്. പന്ത്രണ്ടാം വയസ്സിലെ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു റിമ കാര്യങ്ങള്‍ വിശദീകരിച്ചത്.

റിമ പറയുന്നതിങ്ങനെ

“മുത്തശ്ശിയും അച്ഛനും സഹോദരനും താനും ഭക്ഷണം കഴിക്കാനിരിക്കുകയായിരുന്നു. അമ്മയുടെ കയ്യില്‍ മൂന്ന് മീന്‍ പൊരിച്ചതാണ് ഉണ്ടായത്. കൂട്ടത്തിലെ മുതിര്‍ന്ന ആളിനും രണ്ടാണുങ്ങള്‍ക്കും ഓരോ മീന്‍ വെച്ച് ലഭിച്ചു. 12 വയസുകാരിയായ ഞാനിരുന്ന് കരഞ്ഞു. വളരെ വേദനിച്ച ഞാന്‍ എന്തുകൊണ്ടാണ് എനിക്ക് മീന്‍ പൊരിച്ചത് കിട്ടാതിരുന്നത് എന്ന് ചോദിച്ചു. തന്‍റെ ചോദ്യത്തില്‍ അമ്മയടക്കം എല്ലാവരും ഞെട്ടി. ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടുള്ള തന്‍റെ ജീവിതം ആരംഭിച്ചത് അവിടെ നിന്നാണ്”.

shortlink

Related Articles

Post Your Comments


Back to top button