തെന്നിന്ത്യന്‍ സിനിമയില്‍ ആരാധകര്‍ ക്ഷേത്രം പണിത നായികയാണ് ഖുശ്ബു. ആരാധകരുടെ ഈ പ്രിയ താരത്തിന്റെ പേര് കമ്മല്‍, ഇഡ്ഡലി, പൂ എന്നിവയ്ക്കും നല്‍കിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഖുശ്ബു ഏറെ നാളുകള്‍ക്ക് ശേഷം അഗ്നയാതവാസി എന്ന സിനിമയിലൂടെ തിരിച്ചുവന്നിരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം നല്കിയ അഭിമുഖത്തില്‍ ബാഹുബലിയിലെ രമ്യാ കൃഷ്ണന്റെ അഭിനയം കണ്ട് ചീത്തവിളിച്ചിട്ടുണ്ടെന്ന് ഖുശ്ബു പറയുന്നു. ഇതിന്റെ കാരണം എന്താണെന്ന് അവള്‍ക്ക് അറിയാമെന്നും ഖുശ്ബു അഭിമുഖത്തില്‍ പറഞ്ഞു.
”ബാഹുബലി കണ്ട് രമ്യാ കൃഷ്ണനെ വിളിച്ച് തെറിവിളിച്ചു. ഞാന്‍ എന്തിനാണ് ചീത്ത വിളിച്ചതെന്ന് അവള്‍ക്ക് അറിയാം. ഞാന്‍ ചീത്ത വിളിക്കുമ്പോള്‍ അവള് വീണ് വീണ് ചിരിക്കുകയായിരുന്നു. രണ്ട് കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് സിംഹാസനത്തില്‍ ഇരുന്ന് പാല് കൊടുക്കുന്ന രംഗം… അപ്പോള്‍ അവളുടെ കണ്ണിലുണ്ടായ ആ ഗാംഭീര്യം, എന്റമ്മോ… അതൊന്നും ആര്‍ക്കും ചെയ്യാന്‍ പറ്റുന്നതല്ല. ഞാന്‍ അത് കണ്ട് തിയേറ്ററില്‍ നിന്ന് തന്നെ അവളെ വിളിച്ച് എന്തൊക്കെയോ ചീത്തവിളിച്ചു. ഇതുപോലൊരു കഥാപാത്രം ആര്‍ക്കും ചെയ്യാന്‍ പറ്റില്ല. ഇങ്ങനെ ഒരു രമ്യാ കൃഷ്ണനെ ഇതുവരെ ആരും കണ്ടിട്ടുമില്ല. മോഡേണ്‍, ഗ്ലാമര്‍ ലുക്കില്‍ കണ്ട രമ്യയല്ല ചിത്രത്തില്‍. ഇതൊക്കെ കൊണ്ടാണ് അവളെ ചീത്ത വിളിച്ചത്. അത് അവള്‍ക്ക് മാത്രമേ മനസ്സിലാകൂ. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്” ഖുശ്ബു പറഞ്ഞു.
Post Your Comments