
ജനുവരി 26-നു പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ‘ആദി’യുടെ പ്രിവ്യൂ ഷോ മോഹന്‍ലാലും കുടുംബവും കണ്ടത് മമ്മൂട്ടിയുടെ വസതിയില്‍. പ്രണവ് ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണുള്ളത്. ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ പാര്‍ക്കൌര്‍ രീതിയിലുള്ള സംഘട്ടന രംഗങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളത്. മോഹന്‍ലാല്‍ നായകനായി അഭിനയിക്കാത്ത ആശിര്‍വാദിന്റെ ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലുണ്ടാകുമെന്നാണ് സൂചന. അനുശ്രീ, ലെന, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഫാന്‍സ് ഷോ വരെ സംഘടിപ്പിച്ചാണ് മോഹന്‍ലാലിന്റെ ആരാധകര്‍ പ്രണവ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
Post Your Comments