
‘ആദി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായകനായി തുടക്കം കുറിക്കാന്‍ ഒരുങ്ങുന്ന പ്രണവ് മോഹന്‍ലാലിന് ആശംസയുമായി നടന് മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രണവിനെക്കുറിച്ച് മമ്മൂട്ടി പങ്കുവച്ചത്. ‘ആദി’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ കാണാന്‍ മമ്മൂട്ടിയുടെ വസതിയില്‍ മോഹന്‍ലാലും കുടുംബവും കഴിഞ്ഞ ദിവസം എത്തിയിരുന്നു.
മോഹന്‍ലാലിനും, പ്രണവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മമ്മൂട്ടി താരപുത്രനെ മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്തത്.
“നിങ്ങള്‍ക്ക് ഇടയിൽ പ്രണവ് എന്ന പേരിൽ അറിയുന്ന ഞങ്ങളുടെ അപ്പുവിന് സിനിമ ലോകത്തേക്ക് സ്വാഗതം. ഞങ്ങൾ ഓരോരുത്തർക്കും മകനെ പോലെയാണ് അപ്പു. കണ്ണടച്ചു തുറക്കുന്നതിനു മുന്‍പേയായിരുന്നു അവന്റെ ഉയര്‍ച്ച. അപ്പു വളർന്ന് ഒരു നല്ല യുവാവായി മാറി. തന്റെ കഴിവുകൾ കൊണ്ടും ആകർഷണിയത കൊണ്ടും നിങ്ങൾ ഓരോരുത്തരെയും അപ്പു സന്തോഷിപ്പിക്കും.” മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments