കമല്‍ സംവിധാനം ചെയ്ത ‘ആമി’യില്‍ മഞ്ജുവാര്യരാണ് മുഖ്യ വേഷത്തിലെത്തുന്നത്. മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ വിദ്യാബാലനെയായിരുന്നു കമല്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക് വഴിതിരിഞ്ഞു. ഇപ്പോഴിതാ സംവിധായകന് കമല്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശമാണ് ചൂടേറിയ വിവാദങ്ങളിലേക്ക് കാര്യങ്ങളെ വീണ്ടും എത്തിച്ചിരിക്കുന്നത്. “ആമിയില്‍ വിദ്യാബാലന് ആയിരുന്നുവെങ്കില്‍ ലൈംഗികത കടന്നു കൂടിയേനെ” എന്നായിരുന്നു കമലിന്റെ പരാമര്‍ശം, ഇതുമായി ബന്ധപ്പെട്ടുള്ള വിശദീകരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കമല്‍.
വിദ്യാ ബാലനെക്കുറിച്ച് താന്‍ പറഞ്ഞ കാര്യം തെറ്റിദ്ധാരിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കുകയാണ് കമല്‍.
ഇരുവരെയും താരതമ്യം ചെയ്യുമ്പോള്‍ മഞ്ജു തന്നെയാണ് ഈ വേഷം അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യം എന്ന് എനിക്ക് ബോധ്യപ്പെട്ടുവെന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്. അത് ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട പരാമര്‍ശങ്ങളെ ചേര്‍ത്തുവെച്ചപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു. മാധവിക്കുട്ടിയുടെ ‘എന്റെ കഥ’യല്ല താന്‍ സിനിമയാക്കുന്നതെന്നും മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ ജീവിതകഥയാണ് ആമിയെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments