ഒരു വെള്ളിയാഴ്ച മതി ചിലരുടെ ചരിത്രം മാറാന്‍!

മോളിവുഡില്‍ താരമൂല്യമുള്ള സൂപ്പര്‍ താരങ്ങളുടെ ലിസ്റ്റിനു നീളം ഏറി വരികയാണ്‌ . അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആന്റണി വര്‍ഗീസ്‌ ആണ് മലയാളത്തിന്റെ പുതിയ താരം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നതോടെ മലയാള സിനിമയിലുള്ള ആന്റണി വര്‍ഗീസിന്റെ ഭാവി നിശ്ചയിക്കപ്പെടും, ലിജോ ജോസ് പെല്ലിശ്ശെരിയുടെ അസോസിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിരത്നം ചിത്രത്തില്‍ ആന്റണി അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും താരം തന്നെ അത് നിഷേധിച്ചിരുന്നു.

ആന്റണിയുടെ ആദ്യ ചിത്രമായ ‘അങ്കമാലി ഡയറീസ്’ താരത്തിനു നല്‍കിയത് വലിയ ഇമേജ് ആണ്, എന്നാല്‍ സൂപ്പര്‍ താര പരിവേഷവുമായി മലയാള സിനിമയുടെ താരമൂല്യമുള്ള നടനാകാന്‍ ആന്റണിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. യുവ പ്രേക്ഷകര്‍ നിരവധിയുള്ള ആന്റണി വര്‍ഗീസിന് സൂപ്പര്‍ താര പദവി ലഭിക്കാനുള്ള സാധ്യതകളും ഏറെയാണ്‌. ആന്റണിയുടെ പേരില്‍ കേരളത്തില്‍ ഫാന്‍സ്‌ സംഘടനകളും രൂപം കൊണ്ട് കഴിഞ്ഞു. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

Share
Leave a Comment