ഏറെ നാള് ചര്‍ച്ച ചെയ്ത ‘കസബ’ വിവാദത്തിനു പിന്നാലെ മോഹന്‍ലാല്‍ ചിത്രത്തെ പരോക്ഷമായി വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍. സിനിമയിലെ സ്ത്രീ വിവേചനത്തിനെത്തിരെ സംസാരിക്കുമ്പോഴായിരുന്നു പുലിമുരുകനിലെ പെണ് കഥാപാത്രങ്ങളെ റിമ കല്ലിങ്കല്‍ പരിഹസിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ പണംവാരിപടത്തില്‍ ആകെയുള്ളത് നാല് സ്ത്രീകഥാപാത്രങ്ങളാണ്. വഴക്കാളിയായ ഒരു ഭാര്യ, നായകനെ വശീകരിക്കാന്‍ മാത്രം സ്ക്രീനിലെത്തുന്ന ഒരു സെക്സ് സൈറന്‍, തെറി വിളിക്കാന്‍ മാത്രം വായ തുറക്കുന്ന ഒരു അമ്മായിഅമ്മ, പെറ്റ്കൂട്ടുന്ന മറ്റൊരു അമ്മ ഇവരൊക്കേയാണ് ആ ചിത്രത്തിലെ നാല് സ്ത്രീകഥാപാത്രങ്ങളെന്നായിരുന്നു റിമയുടെ പരോക്ഷമായ പരിഹാസം.
Post Your Comments