ജനുവരി 26-നു ‘ആദി’ പ്രദര്‍ശനത്തിനെത്തുമ്പോള്‍ പ്രണവിനത് അത്ഭുതങ്ങളുടെ പെരുമഴയാണ്. നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രത്തില്‍ തന്നെ പ്രണവ് മോഹന്‍ലാലിന്റെ പേരില്‍ കുറിക്കപ്പെടാന്‍ പോകുന്ന റെക്കോഡുകള്‍ നിരവധിയാണ്. ഒരു നടന്റെ ആദ്യ ചിത്രത്തിന് ഏറ്റവും കൂടുതല്‍ റിലീസിംഗ് കേന്ദ്രങ്ങള്‍ എന്ന റെക്കോഡാണ് പ്രണവ് സ്വന്തം പേരിലാക്കുന്നത്. ‘ആദി’ ഇരുനൂറോളം കേന്ദ്രങ്ങളില്‍ പ്രദര്ശനത്തിനെത്തുന്നതോടെ പ്രണവ് മോഹന്‍ലാല്‍ മലയാള സിനിമയില്‍ പുതിയ ചരിത്രമെഴുതും. ഇനി ആര്‍ക്കും എത്തിപിടിക്കാന്‍ കഴിയാത്ത അപൂര്‍വ്വ നേട്ടമാണിത്. നായകനാകുന്ന ആദ്യ ചിത്രത്തിന് ഫാന്‍സ് ഷോ ഉണ്ടാകുന്നതും പ്രണവിനെ സംബന്ധിച്ച് അപൂര്‍വ ഭാഗ്യങ്ങളില്‍ ഒന്നാണ്. ഇതിനെല്ലാം പ്രണവ് കടപ്പെട്ടിരിക്കേണ്ടത് മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയോടാണ്.
Post Your Comments