CinemaGeneralIndian CinemaKollywoodNEWSWOODs

സ്വാമി 2 എത്തുമ്പോള്‍ വിക്രം അത്ര സന്തോഷത്തിലല്ല; കാരണം

 

വീണ്ടും കാക്കി ധരിക്കുകയാണ് നടന്‍ വിക്രം. തന്റെ തന്നെ പോലീസ് വേഷത്തിന് തുടര്ച്ചയുമായി എത്തുമ്പോള്‍ താരം അത്ര സന്തോഷത്തിലല്ല. സ്വാമി 2 എത്തുമ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കാനോ ചിത്രം കാണാനോ അച്ഛന്‍ കൂടെയില്ലാത്തതാണ് ദുഖത്തിന് കാരണം. രണ്ടാഴ്ച മുമ്പാണ് വിക്രമിന്‍റെ അച്ഛന്‍ വിനോദ് രാജ് അന്തരിച്ചത്. ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഈ ദുഃഖം താരം പങ്കുവച്ചത്.

”താന്‍ ആദ്യം ചെയ്ത പൊലീസ് വേഷം കോമഡി രൂപത്തിലായിരുന്നു. അതുകണ്ട് അച്ഛന്‍ പറഞ്ഞത് ഇനി പൊലീസ് വേഷം അഭിനയിക്കരുതെന്ന്. പൊലീസിന്റെ മാനറിസങ്ങളൊക്കെ ഉള്‍ക്കൊണ്ട് വേണം പൊലീസായി അഭിനയിക്കാന്‍. പിന്നീട് പൊലീസ് വേഷം സ്വീകരിക്കാന്‍ പേടിയായിരുന്നു. എന്നാല്‍ സ്വാമി താന്‍ നന്നായി ചെയ്തു എന്നും ആ സിനിമ കണ്ടപ്പോള്‍ അദ്ദേഹം മൂളുക മാത്രം ചെയ്തു എന്നും വിക്രം പറയുന്നു. എന്നാല്‍ ആ മൂളലില്‍ അദ്ദേഹത്തിന് സംതൃപ്തി ഉണ്ടായിരുന്നതായും ” വിക്രം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button