മലയാളത്തിന്റെ ദുഃഖപുത്രി എന്ന് അറിയപ്പെടുന്ന നടിയാണ് ഉര്‍വശി ശാരദ. സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് തന്നെ രാഷ്ട്രീയത്തിലും ഈ നടി രംഗത്ത് എത്തി. എന്നാല്‍ താന്‍ ഒന്നും മോഹിച്ചല്ല ഞാന്‍ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞതെന്നു ഒരു അഭിമുഖത്തില്‍ ശാരദ പറയുന്നു. രാഷ്ട്രീയത്തിന് വേണ്ടി സിനിമ ഉപേക്ഷിക്കുകയും ചെയ്തിട്ടില്ലയെന്നും താരം കൂട്ടിച്ചേര്‍ത്തു.
ശാരദയുടെ വാക്കുകള്‍ ഇങ്ങനെ… ” ഇത്രയും കാലം എനിക്ക് സ്നേഹവും ആദരവും തന്ന പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മുമ്പേയുണ്ടായിരുന്നു. എന്‍ ടി രാമറാവു മുതല്‍ പലരും രാഷ്ട്രീയത്തിലേ രാഷ്ട്രീയത്തിലേക്ക് വളരെ മുമ്പേ എന്നെ വിളിച്ചിരുന്നു. തെലുങ്കുദേശം പാര്‍ടിയുടെ അദ്ധ്യക്ഷന്‍ അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവാണ് എന്നെ നിര്‍ബന്ധിച്ചത്. അത് ഞാനുദ്ദേശിച്ചപോലെ പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി ത്തന്നെയായിരുന്നു. ഒന്നര വര്‍ഷം എംപിയായി. എന്നാല്‍ കഴിയാവുന്ന കഴിയാവുന്ന കാര്യങ്ങളെല്ലാം എംപി എന്ന നിലയില്‍ ഞാന്‍ ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പിന്നെ, രാഷ്ട്രീയം എനിക്കു പറ്റിയ പണി യല്ലെന്ന് സ്വയം തിരിച്ചറിഞ്ഞു. ആരോഗ്യം മോശമായതുകൊണ്ടും നുണ പറയാന്‍ വയ്യാത്തതുകൊണ്ടുമാണ് രാഷ്ട്രീയം ഉപേക്ഷിച്ചത്. പക്ഷേ, പാവങ്ങള്‍ക്കു വേണ്ടി ഇനിയും ഇനിയും എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിന് രാഷ്ട്രീയത്തില്‍ വരണമെന്നില്ല. ”
Post Your Comments