Latest NewsMollywood

ശ്രീജിത്തിന്റെ ഒറ്റയാൾ പോരാട്ടത്തിന് പിന്തുണയുമായി താരങ്ങള്‍

തിരുവനന്തപുരം: പൊലീസ് മർദ്ദനത്തിന് ഇരയായി കൊലചെയ്യപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണത്തില്‍ സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച്‌ പ്രമുഖരും. നടി പാര്‍വതി, നടന്‍മാരായ പൃഥ്വിരാജ്, ജോയ് മാത്യു, കായിക താരം സികെ വിനീത് എന്നിവരാണ് നീതിയ്ക്കായുള്ള ആ യുവാവിന്റെ പോരാട്ടത്തിന് പിന്തുണയറിയിച്ച്‌ രംഗത്തെത്തിയത്. സിനിമ താരം ടോവിനോ തോമസും ശ്രീജിത്തിനെ സന്ദര്‍ശിച്ചിരുന്നു.

ശ്രീജിത്തിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജും രംഗത്തെത്തി. ആധുനിക കാലത്ത് എല്ലാവരും മറന്നു പോകുന്ന മനുഷ്യത്വത്തെയാണ് ശ്രീജിത്ത് ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നതെന്ന് പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിച്ചു. നിങ്ങള്‍ ഈ സമരം ചെയ്യുന്നത് സ്വന്തം സഹോദരനും കുടുംബത്തിനും വേണ്ടിയായിരിക്കാം. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പോരാട്ടം നിശബ്ദതയും സമാധാനപരമായ സമരങ്ങളും മറന്ന ഒരു തലമുറയ്ക്ക് മുന്നില്‍ പ്രതീക്ഷയുടെ ആള്‍രൂപമായി മാറുകയാണ് നിങ്ങള്‍ ചെയ്തത്. നിങ്ങള്‍ തേടികൊണ്ടിരിക്കുന്ന സത്യം ലഭ്യമാവട്ടെ, നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന നീതി നിങ്ങള്‍ക്ക് ലഭ്യമാകട്ടെ- പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ശ്രിജിത്തിന് പിന്തുണയുമായി നടി പാര്‍വതി രംഗത്തെത്തി. നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ലെന്ന് പാര്‍വതി പറയുന്നു. സത്യം ആരും ഒരാളും നീതി നിഷേധിക്കപ്പെട്ടു ഇരുട്ടില്‍ നിര്‍ത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും. അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളില്‍ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളില്‍ പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങള്‍. പാര്‍വതി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ശ്രീജിത്തിന്റെ സമരത്തിന് ആദ്യം മുതല്‍ തന്നെ പിന്തുണയറിയിച്ച താരമാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ശ്രീജിത്തിന് വേണ്ടി സോഷ്യല്‍ മീഡിയ ഒന്നിച്ചപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയതാണ് ജോയ് മാത്യു. 761 എന്നത് ഒരിക്കലും ചെറിയ സംഖ്യയല്ലെന്നും ശ്രീജിത്തിന് പിന്തുണയേകുന്ന യുവ മുന്നേറ്റത്തിന് ഐക്യദാര്‍ഢ്യം നേരുന്നുവെന്നും ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു.

ശ്രീജിത്തിന്റെ നീതിയ്ക്കായുള്ള പോരാട്ടത്തിന് പിന്തുണയര്‍പ്പിച്ച്‌ കായിക താരം സികെ വിനീതും രംഗത്തെത്തി. നീതിയ്ക്കായുള്ള നിന്റെ പോരാട്ടത്തില്‍ ഞങ്ങളും അണിചേരുന്നു എന്ന് പറഞ്ഞുകൊണ്ട് ബ്ലാസ്റ്റേഴ്സിലെ മറ്റൊരു മലയാളി താരം റിനോ ആന്റോയ്ക്കൊപ്പമുള്ള ചിത്രമുള്‍പ്പെടെയാണ് വിനീത് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button