MollywoodNEWS

‘അതാണ്‌ എന്നെ വിഷമിപ്പിച്ചത്’; മനസ്സ് തുറന്നു താരപുത്രി ലിയോണ

നടി ലിയോണ ലിഷോയി ‘ആന്‍മരിയ കലിപ്പിലാണ്’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ആഷിക് അബുവിന്‍റെ പുതിയ ചിത്രം ‘മായാനദി’യില്‍ സമീറ എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ് ലിയോണ. നടന്‍ ലിഷോയുടെ മകളാണ് ലിയോണ.

(ലിയോഷയുടെ പിതാവ് നടന്‍ ലിഷോയി)

ഒരു ഘട്ടത്തില്‍ താന്‍ അഭിനയം നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് നടി ലിയോണ പറയുന്നു.

‘കൂതറ’ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. പക്ഷേ അതില്‍ എന്റെ സീന്‍ കട്ട് ചെയ്തു. കണ്ടിന്യുവിറ്റി നഷ്ടപ്പെടും എന്ന പ്രശ്നമാണ് അതിന് അവര്‍ കാരണം പറഞ്ഞത്. അവര്‍ പറഞ്ഞത് സത്യമായിരിക്കും. പക്ഷേ എനിക്ക് ഭയങ്കര സങ്കടമായി. ‘കൂതറ’യില്‍ വച്ചാണ് സണ്ണി വെയിനിനെ പരിചയപ്പെടുന്നത്. സണ്ണി വഴിയാണ് ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയില്‍ എത്തിയത്. അദ്ദേഹമാണ് എന്നോട് പോയി നോക്കാൻ പറഞ്ഞത്. അഭിനയം നിര്‍ത്താം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ആന്‍മരിയ വന്നത്. അതിലെ അമ്മവേഷം ഇഷ്ടമായി. ആന്‍ മരിയയില്‍ അഭിനയിച്ചപ്പോള്‍ നല്ല അഭിപ്രായം നേടാന്‍ കഴിഞ്ഞു. ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി.

കടപ്പാട്; ‘മാതൃഭൂമി ഓണ്‍ലൈന്‍’

shortlink

Related Articles

Post Your Comments


Back to top button