സിനിമാ താരങ്ങളുടെ വലിയ സ്വപനം നല്ലൊരു ചിത്രത്തിന്റെ ഭാഗമാക്കുക തിരിച്ചറിയപ്പെടുക അവാർഡ് നേടുക ഇവയൊക്കെയാണ് എന്നാൽ.ഏതെല്ലാം ലഭിച്ചിട്ടും അതൊന്നും കാര്യമാക്കാതെ സ്വന്തം ഇടങ്ങളിലേക്ക് അപ്രത്യക്ഷരായ ചില ബോളിവുഡ് താരങ്ങളെ പരിചയപ്പെടാം.
ഭാഗ്യശ്രീ
ബോളിവുഡിൽ ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ താരമാണ് ഭാഗ്യശ്രീ.എന്നാൽ ഒരു ചിത്രത്തിന് ശേഷം ഭാഗ്യശ്രീ വിവാഹിതയായി അതോടെ പൂർണമായും സിനിമയിൽ നിന്ന് പിൻവാങ്ങി.എന്നാൽ ഇപ്പോൾ മകനെ ബോളിവുഡിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് താരം.
ഷൈനി അഹൂജ
ബോളിവുഡിലെ നടൻ ഷൈനി അഭിനയരംഗത്ത് മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ച ആളാണ്. ‘ഹസാരോ ഖ്വായിയ്സിഹിൻ ഐസി’ എന്ന ചിത്രത്തിൽ അദ്ദേഹത്തിന് അവാർഡും ലഭിച്ചു. അധികം വൈകാതെ തന്നെ പീഡനക്കേസും തുടർന്നുള്ള ജയിൽ ജീവിതവും അദ്ദേഹത്തിന്റെ കരിയർ തകർത്തു.
തുഷാർ കപൂർ
ജിതേന്ദ്രയുടെ മകനും ഇക്ത കപൂറിന്റെ സഹോദരനുമായ തുഷാർ കപൂർ അഭിനയിച്ച ‘മുജേ കുച്ച് കഹ്ന ഹൈ’ എന്ന സിനിമയ്ക്ക് അവാർഡ് ലഭിച്ചു. മൾട്ടിനാഷണൽ അഭിനേതാക്കൾ സിനിമ രംഗത്ത് മുന്നിട്ടതോടെ സഹനടനായി തുഷാർ ഒരുങ്ങുകയായിരുന്നു.
മമത കുൽക്കർണി
മയക്കുമരുന്ന് കേസിൽ അകപ്പെടുന്നതിനു മുമ്പ് മമത കുൽക്കർണി ബോളിവുഡിലെ മികച്ച നായികമാരിൽ ഒരാളായിരുന്നു. ആഷിഖ് ആവാറ എന്ന ചിത്രത്തിലൂടെ അഭിനയത്തിന് തുടക്കമിട്ടപ്പോൾ ആരാധകർ ഏറെയായിരുന്നു മമതയ്ക്ക്.
മഹിമ ചൗധരി
പർദേശ് എന്ന ഒറ്റ ചിത്രംകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മഹിമ ചൗധരി.ഈ താരത്തെ കണ്ടാൽ സംവിധായകരുടെ ഭാവന വികസിക്കുമെന്നായിരുന്നു അന്ന് സിനിമാ ലോകം പറഞ്ഞിരുന്നത്.എന്നാൽ ആ ചിത്രത്തിന് ശേഷം ഈ താരത്തെ ആരും കണ്ടില്ല.
ചന്ദ്രചൂർ സിംഗ്
മാച്ചിസ് എന്ന ചിത്രത്തിലൂടെ ചന്ദ്രചൂർ സിംഗ് അസാധാരണമായ അഭിനയം കാഴ്‌ചവച്ചിരുന്നു.പക്ഷേ, പിന്നീട് അദ്ദേഹം ചെയ്ത ചിത്രങ്ങളൊക്കെ വിജയം കണ്ടില്ല അതുകൊണ്ടുതന്നെ അദ്ദേഹവും സിനിമാ മേഖല കൈവിട്ടു.
ബോബി ഡിയോൾ
കഴിവുള്ള അഭിനേതാക്കളുടെ കുടുംബത്തിൽ നിന്ന് വന്ന ബോബി ഡിയോൾ ആദ്യചിത്രത്തിൽ ശ്രദ്ധ നേടിയെങ്കിലും പിന്നീട് ബോളിവുഡ് ലോകത്തെ ശക്തമായി പിടിച്ചുനിൽക്കാൻ സാധിച്ചില്ല.
അസിൻ തോട്ടുങ്കൽ
ദക്ഷിണേന്ത്യയിൽ മികച്ച നായികയായി മാറിയ അസിൻ തോട്ടുങ്കൽ പിന്നീട് ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ട നായികയായി മാറി.അതിലുപരി ഒരു അവാർഡും ചുരുങ്ങിയ കാലം അസിൻ നേടുകയുണ്ടായി.എന്നാൽ വിവാഹശേഷം അസിനും സിനിമാ ലോകത്തോട് വിടപറഞ്ഞു.
Post Your Comments