ആഗോള ബോക്സോഫീസിലാണ് ടോളിവുഡില്‍ നിന്നുള്ള ‘ബാഹുബലി’ വിസ്മയം രചിച്ചത്. അത് തന്നെയാണ് ശങ്കറിന്റെ ‘യന്തിരന്‍ 2.0’-യും ലക്‌ഷ്യം വയ്ക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രമായി മാറിയ ‘ബാഹുബലി’യെ പിന്നിലാക്കുക എന്നതും ശങ്കറിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കോളിവുഡും, ടോളിവുഡും അത്ഭുതം രചിക്കുമ്പോള്‍ ബോളിവുഡ് ശരിക്കും മിഴിച്ചു നില്‍ക്കുകയാണ്,
ആഗോള തലത്തില്‍ ഒരു പോലെ പ്രേക്ഷക ശ്രദ്ധയും, സാമ്പത്തിക വിജയം നേടിയ ഒരേയൊരു ബോളിവുഡ് ചിത്രം ആമീര്‍ ഖാന്റെ ദംഗല്‍ മാത്രമാണ്. മറ്റു ചിത്രങ്ങളൊക്കെ പണം വാരി സിനിമകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും വ്യക്തമായ കണക്കുകളല്ല അതെന്നാണ് പൊതുവേയുള്ള സംസാരം, എന്തായാലും ബാഹുബലി പോലെ ഒരു വിസ്മയ ചിത്രം ബോളിവുഡിന് ഇതുവരെയും ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളത് പകല്‍ പോലെ സത്യമാണ്,
ഇന്ത്യന്‍ ബോക്സോഫീസിലെ ബാഹുബലി എന്ന മതില്‍ക്കെട്ടിനെ മറികടക്കാന്‍ കെല്‍പ്പുള്ള അഡാര്‍ ഐറ്റമാണ് ശങ്കറിന്റെ ത്രിഡി വിസ്മയമെന്നു പ്രേക്ഷകരും അഭിപ്രായപ്പെടുന്നു. പുത്തന്‍ സാങ്കേതിക വശങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തിരിയിരിക്കുന്ന ചിത്രം പല ഘട്ടങ്ങളിലായി സമയമെടുത്താണ് ശങ്കര്‍ ചിത്രീകരിച്ചിരിക്കുന്നത്, ചിത്രത്തിന്റെ പെര്‍ഫക്ഷന് വേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെയായിരുന്നു ശങ്കര്‍ എന്ന അത്ഭുത സംവിധായകന്‍റെ പ്രയത്നം. യന്തിരന്‍ ആദ്യ ഭാഗത്തിന്റെ ഗംഭീര വിജയമാണ് ആ ചിത്രത്തെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് അവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ധൈര്യമായത്. ആ ധൈര്യത്തിന്റെ വിധി എന്താണെന്ന് കാത്തിരുന്നു കാണാം. രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷമെത്തുന്ന സ്റ്റൈല്‍ മന്നന്റെ ആദ്യ ചിത്രത്തിനായി നമുക്ക് അക്ഷമയോടെ കാത്തിരിക്കാം,…
Post Your Comments