സത്യന് അന്തിക്കാട് മോഹന്‍ലാല്‍ ചിത്രങ്ങളിലെ സ്ഥിരം ക്യാമറമാനായിരുന്നു വിപിന്‍ മോഹന്‍. ഒരു നല്ല ക്യാമറമാന്റെ നല്ല വിലയിരുത്തല്‍ കൂടിയാണ് ആ നടന്റെ പൂര്‍ണ്ണത എന്ന് പറയുന്നത്. മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച വിപിന്‍ മോഹനും അദ്ദേഹത്തിന്റെ അഭിനയ പെരുമയെക്കുറിച്ചു ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്. മോഹന്‍ലാലിന് ഒരിക്കലും ഒരു പിന്‍ഗാമിയില്ല എന്ന് അഭിപ്രായപ്പെടുകയാണ് വിപിന്‍ മോഹന്‍. തന്റെ ക്യാമറയ്ക്ക് മുന്നില്‍ വരുമ്പോള്‍ ഏറ്റവും ഭയപ്പെടുത്തുന്ന നടനാണ് മോഹന്‍ലാല്‍ എന്നും വിപിന്‍ മോഹന്‍ പറയുന്നു. എന്ത് എപ്പോള്‍ ചെയ്യുമെന്ന് പറയാന്‍ കഴിയാത്ത താരമാണ് ലാല്‍ എന്നും അദ്ദേഹം വ്യക്തമാക്കി. ‘നാടോടിക്കാ’റ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാലിന്റെ നര്‍മ രംഗം ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ അടക്കി നിര്‍ത്താനാകാത്ത ചിരി വന്നുവെന്നും ആ അവസരത്തില്‍ ജോലി ചെയ്യുന്നതിനു അത് തടസ്സമായെന്നും വിപിന്‍ മോഹന്‍ ഓര്‍ത്തെടുക്കുന്നു. മോഹന്‍ലാലിന്റെ ക്ലാസിക് ഹിറ്റുകളായ ടിപി ബാലഗോപാലന് എംഎ, നാടോടിക്കാറ്റ് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് വിപിന്‍ മോഹനായിരുന്നു.
കടപ്പാട് ; അമൃത ടിവി-(‘ലാല്‍ സലാം ഷോ’)
Post Your Comments