ബോളിവുഡ് കിംഗ് ഖാൻ വീണ്ടും ദുബായ് നഗരത്തെ ഞെട്ടിച്ചു.ആഗോള വിനോദസഞ്ചാര വാണിജ്യ കേന്ദ്രമായ ദുബായില്‍ കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച് ഹിറ്റായ വീഡിയോയുടെ ചുവടുപിടിച്ചുള്ള 2.0, ബി മൈ ഗസ്റ്റ് എന്നീ രണ്ട് വീഡിയോകള്‍ പുറത്തിറങ്ങി. പ്രമുഖ ബോളിവുഡ് സംവിധായകന് കബീര്‍ ഖാന് ഒരുക്കുന്ന നാലു ഭാഗങ്ങളില്‍ രണ്ടെണ്ണമാണിത്.
ഗുജറാത്ത് സ്വദേശി ഗീത, ടൊറന്റോയില്‍ നിന്നുള്ള ഭുപി എന്നീ യുവമിഥുനങ്ങളോടൊപ്പം ദുബായ് മാളിലെ അക്വേറിയത്തിലും ദുബായ് ഫൗണ്ടെയിനിലും വിസ്മയ സന്ദര്‍ശനം നടത്തി നഗരത്തെ പരിചയപ്പെടുത്തുന്ന രീതിയിലാണ് വീഡിയോ അവതരണം. രണ്ടാമത്തേതില്‍ ലണ്ടനില്‍ നിന്ന് ഫുട്ബോള്‍ പരിശീലനത്തിന് ആദ്യമായിദുബായിലെത്തുന്ന അര്ജുന് എന്ന കുട്ടിയുടെ കൂടെ ലിഗോലാന്ഡ്, ബോളിവുഡ് പാര്‍ക്സ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. നഗരത്തിന്റെ മുഖമുദ്രകളായ മറ്റു വിനോദ കേന്ദ്രങ്ങളും ഹത്ത പോലുള്ള സ്ഥലങ്ങളും മറ്റു ഭാഗങ്ങളില്‍ കാണാനാകുമെന്ന് സംവിധായകന് പറയുന്നു.
ബി മൈ ഗസ്റ്റ് എന്ന് പറയുന്നിടത്താണ് രണ്ട് വീഡിയോകളും അവസാനിക്കുന്നത്. പഴയ ദുബായ് യും പുത്തന്‍ നഗരവുമടങ്ങിയ വീഡിയോകള്‍ ഒരു ഹ്രസ്വചിത്രം പോലെ ആളുകളെ ആകര്‍ഷിക്കും. ഈ പരസ്യ ചിത്രങ്ങള്‍ വഴി ദുബായിൽ കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Post Your Comments