സിനിമാ ലൊക്കേഷനില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്ന് നടിയുടെ വെളിപ്പെടുത്തല്‍ തന്റെ 12-ാം വയസ്സില്‍ ഉണ്ടായ ദുരനുഭവമാണ് എലിസ ഡഷ്കു ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു പറഞ്ഞത്. 1994 ല്‍ ജയിംസ് കാമറൂണ്‍ ചിത്രം ട്രൂ ലൈസില്‍ അഭിനയിക്കുമ്ബോള്‍ തനിക്ക് 12 വയസ്സാണെന്നും ചിത്രത്തിന്റെ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ ജോയെല്‍ ക്രാമര്‍ ലൊക്കേഷനില്‍വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും എലിസ പറഞ്ഞു. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു എലിസയുടെ വെളിപ്പെടുത്തല്‍.
തനിയ്ക്കുണ്ടായ ഈ അനുഭവം സെറ്റില്‍ ഉണ്ടായിരുന്ന സുഹൃത്തിനോട് വെളിപ്പെടുത്തിയതിന് ലൊക്കേഷനില്‍വച്ച് തന്നെ ക്രാമര്‍ ഉപദ്രവിച്ചതായും എലിസ പറയുന്നു. അതേസമയം ഇത്തരമൊരു സംഭവം നടന്നതായി തനിയ്ക്ക് അറിയില്ലെന്നും തുറന്ന് പറഞ്ഞതിന് എലിസയെ അഭിന്ദിക്കുന്നുവെന്നും കാമറൂണ്‍ പ്രതികരിച്ചു. അര്‍ണോള്‍ഡ് ഷോസ്നെഗര് കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രമാണ് ട്രൂ ലൈസ്. എന്നാല്‍ ആരോപണം നിഷേധിച്ച് ക്രാമറും രംഗത്തെത്തി.
Post Your Comments