തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് അവസരമൊരുക്കാതെ വിതരണക്കാരന് വഞ്ചിച്ചുവെന്നു ആരോപണവുമായി ‘സഖാവിെന്റ പ്രിയസഖി’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. കോഴിക്കോട് ആസ്ഥാനമായ ഗിരീഷ് പിക്ചേഴ്സ് ആണ് ഈ ചിത്രത്തിന്റെ വിതരണ അവകാശം ഏെറ്റടുത്തിരുന്നത്. 85 തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പരസ്യം ചെയ്തിരുന്നത്. എന്നാല്‍, ചിത്രം കാണാന്‍ ചെന്ന പലരും തിയറ്ററില്‍ പടം ഇല്ലെന്നറിഞ്ഞ് മടങ്ങിപ്പോകുകയായിരുന്നുവെന്ന് നിര്‍മാതാവ് പി.പി. അന്‍ഷാദ് കോടിയിലും സംവിധായകന് സിദ്ദീഖ് താമരശ്ശേരിയും വാര്‍ത്തസേമ്മളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചിന് കൊല്ലത്ത് കാര്‍ണിവല്‍ തിയറ്ററില്‍ പിണറായി വിജയനാണ് പ്രഥമ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. അവിടെയും അനുബന്ധ പ്രദര്‍ശനം ഉണ്ടായില്ല. ഒമ്പത് തിയറ്ററുകളില്‍ മാത്രമാണ് റെഗുലര്‍ ഷോ ഉണ്ടായത്. രാത്രി 10ന് പ്രദര്‍ശനം വെച്ച തിയറ്ററുകളുമുണ്ട്. പരസ്യം ചെയ്യുന്നത് സംബന്ധിച്ച വ്യവസ്ഥയും ലംഘിച്ചു. പ്രദര്ശനമുള്ള തിയറ്ററിെന്റ പരിസരത്തുപോലും ആവശ്യമായ പരസ്യം ഉണ്ടായില്ല. ഇതെല്ലാം സിനിമ കാണുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കത്തിെന്റ ഭാഗമാണെന്ന് സംശയിക്കുന്നുവെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
Post Your Comments