എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു നടനാണ് ഋഷികപൂര്‍. സാമൂഹിക മാധ്യമങ്ങളില്‍ തന്നെ ആക്രമിക്കുന്നവരോട് അതേ നാണയത്തില്‍ മറുപടി കൊടുക്കാന്‍ മടിക്കാത്ത അദ്ദേഹം വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ഒരു ആരാധികയെ പൊതുസ്ഥലത്ത് വച്ച് കരയിപ്പിച്ചു എന്നതാണ് ഋഷി കപൂറിനെതിരെയുള്ള പുതിയ ആരോപണം.
കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം ബാദ്രയിലുള്ള ഒരു ഹോട്ടലില്‍ വിരുന്നിന് പോയതായിരുന്നു ഋഷി കപൂര്‍. ഭാര്യ നീതു കപൂര്‍, മകന്‍ റണ്‍ബീര്‍ കപൂര്‍, എന്നിവര്‍ക്ക് പുറമെ മറ്റു ബന്ധുക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. താരകുടുംബത്തെ കണ്ട ആവേശത്തില്‍ ഒരു ആരാധിക ഓടിയെത്തുകയും റണ്‍ബീര്‍, നീതു കപൂര്‍ എന്നിവര്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഋഷിയോട് ഒരു സെല്‍ഫിയില്‍ തന്നോടൊപ്പം കൂടെ നില്‍ക്കാന്‍ ആപേക്ഷിച്ചു. പക്ഷേ ഋഷി കൂട്ടാക്കിയില്ല എന്ന് മാത്രമല്ല ആരാധികയെ വളരെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു
ഈ സമയത്ത് സംഭവത്തില്‍ ഇടപെടാന്‍ കഴിയാതെ നിസ്സഹായനായി റണ്‍ബീര്‍ നോക്കി നിന്നുവെന്നും അച്ഛന്‍ പോയ ശേഷം ആരാധികയെ ആശ്വസിപ്പിച്ചുവെന്നും ചില ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ച ചൂടുപിടിച്ചു കഴിഞ്ഞു. ഋഷി കപൂറിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി. ഋഷി അഹങ്കാരിയാണെന്നും സ്ത്രീകളോട് പെരുമാറാന്‍ അറിയില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കുടുംബ സമെതമുള്ള നിമിഷങ്ങളിലും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുകയാണ് ആരാധകര്‍ എന്നും വിമര്‍ശകര്‍ പറയുന്നു.
Post Your Comments