CinemaGeneralMollywoodNEWS

താരമൂല്യത്തിന്‍റെ കാര്യത്തില്‍ പൃഥ്വിരാജ് താഴേക്ക്; ജയസൂര്യയ്ക്കും, ടോവിനോയ്ക്കും രാജയോഗം!

‘ആട് 2’ എന്ന ചിത്രത്തിന്റെ ഗംഭീര വിജയം ജയസൂര്യ എന്ന നടന് സൂപ്പതാര പരിവേഷം നല്‍കിയിരിക്കുകയാണ്, മലയാള സിനിമയെ സംബന്ധിച്ച് താരമൂല്യമെന്നത് ചിത്രത്തിന്‍റെ വിപണിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒന്നാണ്. താരമൂല്യത്തിന്റെ കാര്യത്തില്‍ ടോവിനോയും മുന്‍പന്തിയിലുണ്ട്. ‘മായാനദി’ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍ ടോവിനോ എന്ന നായകന്റെ പങ്ക് വളരെ വലുതാണ്‌. മനപൂര്‍വ്വമല്ലെങ്കിലും ആഷിക് അബു എന്ന സംവിധായകന്‍ പ്രേക്ഷകര്‍ക്ക് സ്വീകാര്യനായ ഒരു നടനെ ‘മായാനദി’യിലെ ‘അപ്പു’വാകാന്‍ തെരഞ്ഞെടുത്തത് ആ ചിത്രത്തിന് വലിയ രീതിയില്‍ പ്രയോജനം ചെയ്തിട്ടുണ്ട്. പോയ വര്‍ഷം താരപരിവേഷത്തോടെ അരങ്ങു തകര്‍ത്ത ടോവിനോയ്ക്ക് ഈ വര്‍ഷവും ബോക്സോഫീസ്‌ കിംഗായി വിലസാനുള്ള നിരവധി ചിത്രങ്ങള്‍ വന്നെത്തുന്നുണ്ട്. മധുപാലിന്റെ ‘കുപ്രസിദ്ധ പയ്യനാ’ണ് ടോവിനോയുടെ വരാനിരിക്കുന്ന ശ്രദ്ധേയ ചിത്രം.

വലിയ കൊട്ടിഘോഷങ്ങള്‍ ഒന്നുമില്ലാതെയാണ് ജയസൂര്യയുടെ ചിത്രങ്ങള്‍ പലപ്പോഴും  പ്രേക്ഷര്‍ക്ക് മുന്നിലെത്താറുള്ളത്. എന്നാല്‍ ‘ആട്-2’വിന്‍റെ വരവ് ആഘോഷ ആരവങ്ങളോടെയായിരുന്നു. ‘ആട്-2’വിനു ശേഷമെത്തുന്ന ഈ വര്‍ഷത്തെ എല്ലാ ജയസൂര്യ ചിത്രങ്ങളും താരമെന്ന ലേബലോടെ പ്രേക്ഷകരിലെക്ക് സ്വീകരിക്കപ്പെട്ടേക്കാം. റിലീസിന് തയ്യാറെടുക്കുന്ന ‘ക്യാപ്റ്റന്‍’, രഞ്ജിത്ത് ശങ്കറിന്റെ ‘ഞാന്‍ മേരീക്കുട്ടി’ തുടങ്ങിയവയാണ് വരാനിരിക്കുന്ന ജയസൂര്യ ചിത്രങ്ങള്‍.

താരമൂല്യത്തിന്‍റെ കാര്യത്തില്‍ പൃഥ്വിരാജിന്റെ നില പരുങ്ങലിലാണ്. സമീപകാലത്ത് ഇറങ്ങിയ പൃഥ്വി ചിത്രങ്ങളില്‍ ‘എസ്ര’ മാത്രമാണ് അതിനൊരു അപവാദം, ‘ടിയാന്‍’, ‘വിമാനം’ തുടങ്ങിയ ചിത്രങ്ങളുടെ പരാജയം പൃഥ്വിരാജിന് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button